{"vars":{"id": "89527:4990"}}

അമെരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും: ട്രംപ്

 
വാഷിങ്ടൺ ഡിസി: അമെരിക്കൻ ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ അധികതീരുവ ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീരുവ നയത്തിൽ ഇന്ത്യയിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. മോദി മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ്. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്നതിൽ ട്രംപ് നിലപാട് കടുപ്പിച്ചിരുന്നു. കൂടാതെ അമെരിക്കൻ തീരുവ നടപടികളിൽ യുഎസ് ഓഹരി വിപണിയിൽ കടുത്ത ആശങ്കയാണ് ഉടലെടുത്തിട്ടുള്ളത്. യുഎസ് ഓഹരി വിപണിയിൽ വൻ ഇടിവാണ് ഉണ്ടായത്. ഡൗ ജോൺസ് സൂചിക 716 പോയിന്‍റ് താണു.1.7 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാസ്ഡാക്, എസ് ആൻഡ് പി 500 സൂചികകളും മൂന്നു ശതമാനത്തോളം ഇടിവു രേഖപ്പെടുത്തി.