ഹോം › ലോകം

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു; ഇടപെടൽ തേടി പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ

By MJ Desk · 30 Apr 2025, 08:08 AM

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന പരാതിയുമായി പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ. ഇടപെടൽ വേണമെന്നാണ് യുഎന്നിനോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ നീക്കത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാക്കിസ്ഥാൻ അറിയിച്ചു ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് തെളിവ് ലഭിച്ചതായി ഇൻഫർമേഷൻ മന്ത്രി അത്താതുല്ല തരാർ പറഞ്ഞു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രമന്ത്രിസഭാ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും പാക്കിസ്ഥാന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണസ്വാതന്ത്ര്യം ഇന്നലെ പ്രധാനമന്ത്രി നൽകിയിരുന്നു. തിരിച്ചടി എവിടെ, എങ്ങനെ, എപ്പോൾ വേണമെന്ന് സേനക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് കേന്ദ്ര സർക്കാർ ഇന്ന് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›