ഹോം › ലോകം

ഇന്ത്യക്ക് മേൽ പകരത്തിന് പകരം തീരുവ ചുമത്തും; പ്രഖ്യാപനവുമായി ട്രംപ്

By MJ Desk · 22 Feb 2025, 10:36 AM

ഇന്ത്യ, ചൈന രാജ്യങ്ങൾക്ക് മേൽ ഉടനെ പകരത്തിന് പകരം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഉത്പന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ചുമത്തുന്ന അതേ തീരുവകൾ അമേരിക്കയും ഈടാക്കും. ഞങ്ങൾ ഉടൻ തന്നെ പകരത്തിന് പകരം തീരുവകൾ ഏർപടുത്തും. അവർ ഞങ്ങളിൽ നിന്ന് തീരുവകൾ ഈടാക്കുന്നു. ഞങ്ങൾ അവരിൽ നിന്നും ഇന്ത്യയോ ചൈനയോ പോലുള്ള രാജ്യമോ അല്ലെങ്കിൽ ഒരു കമ്പനിയോ എന്ത് ഈടാക്കിയാലും ഇക്കാര്യത്തിൽ ഞങ്ങൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചക്ക് മുമ്പ് ഇന്ത്യയുടെ അമിത തീരുവകളെ കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയർന്ന നിരക്കിലുള്ള തീരുവകളാണെന്നും അവിടെ വ്യാപാരം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് ആരോപിച്ചിരുന്നു മോദി-ഇലോൺ മസ്‌ക് കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ മസ്‌കിന് ആഗ്രഹമുണ്ടെന്ന് കരുതുന്നു. എന്നാൽ അമിത തീരുവകൾ കാരണം ബിസിനസ് ചെയ്യാൻ ബുദ്ധിമുള്ള സ്ഥലമാണ് ഇന്ത്യ. അദ്ദേഹം ഒരു കമ്പനി നടത്തുന്നതു കൊണ്ടാകാം കൂടിക്കാഴ്ച നടത്തിയതെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›