ഹോം › ലോകം

‘ഇറാൻ്റെ ശിലായുഗത്തിലേക്ക് ബോംബിട്ട് തകർക്കും’; കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

By Metro Desk · 02 Apr 2026, 08:10 AM

വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ സൈനിക നടപടി തുടരുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ക്രോസ് ഹാളിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ട്രംപിന്റെ വിവാദ പരാമർശം. വരും ആഴ്ചകളിൽ ഇറാനുമേൽ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അവരെ “ശിലായുഗത്തിലേക്ക്” (Stone Age) ബോംബിട്ട് തിരിച്ചയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

​ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് സൂചന നൽകിയെങ്കിലും, സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കടുത്ത നടപടികൾ ഇനിയും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ നാവിക-മിസൈൽ ശേഷി തകർക്കപ്പെട്ടുവെന്നും രാജ്യം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടു.

​ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ആഗോള എണ്ണവില വർദ്ധിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചതായി ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടെങ്കിലും ഇറാൻ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. കടലിടുക്ക് തുറക്കുന്നത് വരെ ആക്രമണം തുടരുമെന്നും സമാധാന കരാർ വേണമെങ്കിൽ ഇറാൻ കടുത്ത നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›