ഹോം › ലോകം

ഗാസയിൽ കൂട്ടക്കുരുതി നടത്തി ഇസ്രായേൽ: കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു

By MJ Desk · 18 Mar 2025, 10:53 AM

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ വ്യാപക ആക്രമണം നടത്തിയ ഇസ്രായേൽ. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 232 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്രായേൽ ഗാസയിലേക്ക് ബോംബുകൾ വർഷിച്ചത് ഹമാസ് താവളങ്ങളിലേക്ക് ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ജനുവരി 19ന് ശേഷം ഇസ്രായേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. വടക്കൻ ഗാസ, ഗാസ സിറ്റി, ദെയർ അൽ ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിൽ ബോംബാക്രമണം നടന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതിനാലും സമാധാന നിർദേശങ്ങൾ നിരസിച്ചതിനാലുമാണ് ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›