ഹോം › ലോകം

ഗാസയിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ; വ്യോമാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതായി വിവരം

By MJ Desk · 18 Mar 2025, 08:39 AM

ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു അതേസമയം യെമനിൽ ഹൂതികളും അമേരിക്കയും തമ്മിലും സംഘർഷം രൂക്ഷമാകുകയാണ്. നിരവധി ഹൂതി നേതാക്കളെ വധിച്ചതായി അമേരിക്ക അവകാശപ്പെട്ടു. കപ്പലുകൾക്കെതിരായ സൈനിക നടപടികൾ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങൾ ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമർച്ച ചെയ്യാൻ കഴിയുമെന്നും പെന്റഗൺ അവകാശപ്പെട്ടു. എന്നാൽ അമേരിക്കക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതിയും മുന്നറിയിപ്പ് നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›