ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പൽ ഇസ്രായേൽ തടഞ്ഞു; ഗ്രെറ്റ തൻബർഗ് അടക്കം കസ്റ്റഡിയിൽ
Jun 9, 2025, 08:41 IST
ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ തകർന്നടിഞ്ഞ ഗാസയിലെ ജനതക്ക് സഹായവുമായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ കപ്പൽ ഇസ്രായേൽ സൈന്യം തടഞ്ഞു. കാലാവസ്ഥാ പ്രവർത്തകസ ഗ്രെറ്റ തൻബർഗ് അടക്കമുള്ള 12 സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു. മെഡ്‌ലീൻ എന്ന കപ്പലാണ് ഇസ്രായേൽ തടഞ്ഞത് ഗ്രെറ്റയെയും മറ്റ് സന്നദ്ധ പ്രവർത്തകരെയും തിരിച്ചയക്കുമെന്ന് ഇസ്രായേൽ പറഞ്ഞു. വാർത്താ വിനിമയ ബന്ധം വിച്ഛേദിച്ചതോടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. കപ്പൽ ഗാസ തീരത്ത് എത്താൻ അനുവദിക്കില്ലെന്നാണ് ഇസ്രായേൽ സൈന്യം ആവർത്തിക്കുന്നത്. മൂന്ന് മാസമായി ഇസ്രായേലിന്റെ ഉപരോധം നേരിടുന്ന പലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട മെഡ്‌ലീൻ കപ്പൽ ഇന്ന് രാവിലെയാണ് ഗാസ തീരത്തേക്ക് അടുത്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 108 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.