ഹോം › ലോകം

മിസൈലാക്രമണത്തിൽ ഇറാന്റെ രണ്ട് മുതിർന്ന കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ

By MJ Desk · 21 Jun 2025, 03:36 PM

ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ. ക്വോമിൽ നടന്ന മിസൈലാക്രമണത്തിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്‌സ് കോറിന്റെ പലസ്തീൻ വിഭാഗം മേധാവി സയ്യിദ് ഇസാദിയെയും പടിഞ്ഞാറൻ ഇറാനിൽ വെച്ച് ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്നാം ഷഹരിയയൈയും വധിച്ചതായാണ് ഇസ്രായേൽ അറിയിച്ചത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഈ രണ്ട് ഐആർജിസി കമാൻഡർമാരാണെന്ന് ഇസ്രായേൽ ആരോപിച്ചു. ഐആർജിസിയിലെ മുതിർന്ന കമാൻഡറും ഇറാൻ ഭരണകൂടവും ഹമാസും തമ്മിൽ സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതലയുമുള്ള ഉദ്യോഗസ്ഥനായിരുന്നു ഇസാദിയെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് എക്‌സിൽ കുറിച്ചു കൃത്യമായ ആക്രമണത്തിലൂടെയാണ് ഷഹരിയയെയും വധിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. പലസ്തീനിലും ലെബനനിലും മറ്റ് രാജ്യങ്ങളിലും ഇറാനിൽ നിന്നുള്ള ആയുധങ്ങൾ എത്തിക്കുന്നതിൽ ചുമതല വഹിച്ചയാളാണ് ഷഹരിയ എന്നും ഐഡിഎഫ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›