ഹോം › ലോകം

ഇസ്രായേലിലെ സൊറോകോ ആശുപത്രി മിസൈലാക്രമണത്തിൽ തകർന്നു; 30ലധികം പേർക്ക് പരുക്ക്

By MJ Desk · 19 Jun 2025, 11:40 AM

തെക്കൻ ഇസ്രായേലിലെ സൊറോകോ ആശുപത്രിയിൽ ഇറാന്റെ മിസൈൽ ആക്രമണം. 30ലധികം പേർക്ക് പരുക്കേറ്റതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ എമർജൻസി സർവീസ് ഉദ്യോഗസ്ഥ മേഗൻ ഡേവിഡ് ആദം ബിബിസി ന്യൂസിനോട് പ്രതികരിച്ചു മിസൈൽ പതിച്ച് കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നിട്ടുണ്ട്. ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ ക്രിമിനൽ ആക്ടിവിറ്റി എന്നാണ് ഇസ്രായേൽ വിദേശകാര്യ സഹമന്ത്രി ഷാറൻ ഹസ്‌കേൽ വിശേഷിപ്പിച്ചത്. സൈനിക കേന്ദ്രത്തിലേക്ക് ആയിരുന്നില്ല ആക്രമണം, ആശുപത്രിയിലേക്കായിരുന്നു. ലോകം ഇതിനെതിരെ ശബ്ദമുയർത്തണമെന്നും ഹസ്‌കേൽ പറഞ്ഞു ടെൽ അവീവ് ലക്ഷ്യമിട്ട് ഇരുപതോളം മിസൈലുകളാണ് ഇന്ന് രാവിലെ ഇറാൻ തൊടുത്തത്. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിന്റെ അയേൺ ഡോം ചെറുത്തു. അഞ്ച് മിസൈലുകൾ ഇസ്രായേലിൽ പതിച്ചതായാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›