ഹോം › ലോകം

മിസ് യൂണിവേഴ്സ് 2026 കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

By Metro Journal Team · 25 Nov 2026, 11:19 AM

മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. രാജ്യാന്തര സൗന്ദര്യമത്സരത്തിന്‍റെ 75ാമത് പതിപ്പിലാണ് ജെന്നിഫർ കിരീടം ചൂടിയത്. അതേസമയം, ഇന്ത്യയുടെ കെസിയ ലിസ് മെജോ ആദ്യ 30 പേരുടെ പട്ടികയിൽ ഇടംനേടി.

പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രലോട്ട് കൊളീസിയത്തിലാണ് മത്സരം നടന്നത്. 2025ൽ മിസ് യൂണിവേഴ്സ് കിരീടം നേടിയ മെക്സിക്കോയുടെ ഫാത്തിമ ബോഷ് വിജയിയെ കിരീടം അണിയിച്ചു. 116 മത്സരാർഥികൾ ആഴ്ചകളോളം നീണ്ട മത്സരങ്ങളിൽ പങ്കെടുത്തു. വ്യക്തിഗത മികവുകൾ അവതരിപ്പിക്കുന്ന പരിപാടികളും വിവിധ സംസ്കാരങ്ങളുടെ ആഘോഷങ്ങളും മത്സരത്തിന്‍റെ ഭാഗമായി നടന്നു.

മത്സരത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഇത്തവണ പ്രത്യേക കിരീടവും അവതരിപ്പിച്ചു. ‘ദ റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്ന പേരിലുള്ള കിരീടം നവംബറിലാണ് മിസ് യൂണിവേഴ്സ് സംഘടന പുറത്തിറക്കിയത്. ആഭരണ ഡിസൈനർ ജോർജ് വിറ്റൽസും പാരീസിലെ ആഭരണനിർമാണ സ്ഥാപനമായ മൈസൺ ഡി ഓറും ചേർന്നാണ് കിരീടം രൂപകൽപ്പന ചെയ്തത്. 18 കാരറ്റ് വെളുത്ത സ്വർണത്തിൽ പതിപ്പിച്ച 3,150 വജ്രങ്ങളാണ് കിരീടത്തിലുള്ളത്.

അതേസമയം, വിസാ തടസങ്ങളും ഫ്രാഞ്ചൈസി തർക്കങ്ങളും കാരണം നിരവധി മത്സരാർഥികൾ പിന്മാറിയതും മിസ് യൂണിവേഴ്സ് ഇസ്രയേലിന്‍റെ ദേശീയ വേഷം വിവാദമായതും ഇത്തവണത്തെ മത്സരത്തെ വാർത്തകളിൽ ഇടംപിടിപ്പിച്ചിരുന്നു.

ടെലിവിഷൻ അവതാരകൻ മരിയോ ലോപ്പസും 2022ലെ മിസ് യൂണിവേഴ്സ് ജേതാവ് ആർ ബോണി ഗബ്രിയേലുമാണ് ഇത്തവണത്തെ ഗ്രാൻഡ് ഫിനാലെ അവതരിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#2025#ഇന്ത്യ#കിരീടം#പ്യൂർട്ടോ#യൂണിവേഴ്സ്#വിജയി

ബന്ധപ്പെട്ട വാർത്തകൾ

പാകിസ്ഥാനിൽ ജനരോഷം ആളിക്കത്തുന്നു; സൈനിക മേധാവി അസിം മുനീറിന്റെ പ്രവിശ്യാ വിഭജന നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധംറഷ്യ ബഹിരാകാശത്തേക്ക് ആണവായുധം വഹിക്കുന്ന ഉപഗ്രഹം വിക്ഷേപിച്ചേക്കും; ആശങ്കയിൽ ജർമനിയും നാറ്റോയുംനേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകമ്പനംഎൻവിഡിയ ചിപ്പ് കള്ളക്കടത്ത് വിവാദം: ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ രംഗത്ത്ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർരാജി തീരുമാനം റദ്ദാക്കി എൻവിഡിയ ബോർഡ്; 11 ദിവസങ്ങൾക്ക് ശേഷം ജെൻസൻ ഹുവാങ് സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്തി
പൂർണ്ണ പേജ് കാണുക ›