ഹോം › ലോകം

ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം: ആറ് മരണം: 78 പേര്‍ക്ക് പരിക്കേറ്റു

By News Desk · 23 Feb 2025, 05:35 PM

പെറുവില്‍ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം. ആറ് പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേല്‍ക്കൂര വീണത്. അപകട കാരണം വ്യക്തമല്ല. ലാ ലിബര്‍റ്റാഡ് മേഖലയിലെ റിയല്‍ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഇരുമ്പ് മേല്‍ക്കൂരയാണ് നിലംപതിച്ചത്. ഫുഡ് കോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേര്‍ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേര്‍ സ്ഥലത്തും ആറാമത്തെയാള്‍ ആശുപത്രിയിലും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി വാള്‍ട്ടര്‍ അസ്റ്റുഡില്ലോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ 30 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും 48 പേര്‍ ആശുപത്രിയില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. ഇനിയാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാന്‍ തെരച്ചില്‍ നടത്തിയെന്ന് അഗ്‌നിശമന വിഭാഗം മേധാവി ലൂയിസ് റോങ്കല്‍ പറഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് ഷോപ്പിംഗ് സെന്റര്‍ അടച്ചുപൂട്ടുന്നതായി ട്രൂജില്ലോ മേയര്‍ മരിയോ റെയ്ന അറിയിച്ചു. മറ്റ് മാളുകളില്‍ സുരക്ഷാ പരിശോധന നടത്തുമെന്നും മേയര്‍ അറിയിച്ചു,

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›