ഹോം › ലോകം

ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തകൻ

By News Desk · 14 Nov 2024, 06:43 PM

ഗോയാനിയ: അപമര്യാദയായി പെരുമാറിയതിന് കരണത്തടിച്ച യുവതിയെ സഹപ്രവർത്തകൻ കഴുത്തു‍ഞ്ഞെരിച്ചു കൊന്നു. 38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്. വയോധികരെ പരിപാലിക്കുന്ന ജോലിയായിരുന്നു യുവതിക്ക്. സഹപ്രവർത്തകൻ ബസ്തോസ് സാന്റോസിന് യുവതിയോട് അടുപ്പം തോന്നുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ നാല് കുട്ടികളുടെ അമ്മയും നവവധുവുമായ യുവതി ഇതിന് വിസ്സമതിച്ചു. മോശമായി പെരുമാറിയ സഹുപ്രവർത്തകന്റെ കരണത്തടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് തല്‍ക്ഷണം യുവതിയെ കൊല്ലുകയായിരുന്നു. ബ്രസീലിലെ ഗോയാനിയയിലാണ് സംഭവം നടന്നത്. നവംബർ അഞ്ചിനാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ യുവതി ജോലി ചെയ്തിരുന്ന വീടിന്റെ തൊട്ടടുത്തെ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Brazil#Dead#Kiss

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ
പൂർണ്ണ പേജ് കാണുക ›