ഹോം › ലോകം

ഫെഡറല്‍ ജീവനക്കാര്‍ രാജിവയ്‌ക്കേണ്ടി വരുമെന്ന് മസ്ക്; അപലപിച്ച് തൊഴിലാളി യൂണിയന്‍

By News Desk · 23 Feb 2025, 02:16 PM

ന്യൂയോർക്ക്: മസ്‌കിന്‍റെ അന്ത്യശാസനത്തെ അപലപിച്ച് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ രംഗത്ത് എത്തി. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഫെഡറല്‍ ജീവനക്കാര്‍ക്ക് നേരെയുള്ള അങ്ങേയറ്റത്തെ കടുത്ത നടപടിയും അമേരിക്കന്‍ ജനതയ്ക്ക് അവര്‍ നല്‍കുന്ന നിര്‍ണായക സേവനങ്ങളുടെയും നേരെയുള്ള കടന്ന് കയറ്റത്തിന് ഉദാഹരണമാണ് ട്രംപിന്‍റെയും മസ്‌കിന്‍റെയും പുതിയ ഉത്തരവെന്ന് എഎഫ്‌ജിഇ പ്രസിഡന്‍റ് ഇവരെത് കെല്ലി പറഞ്ഞു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥതലത്തിലെ ഉന്നതരോട് അടക്കം ഇത്തരത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത് അങ്ങേയറ്റം അവരെ അപമാനിക്കലും ക്രൂരതയുമാണ്. ജീവിതത്തില്‍ പൊതുസേവനത്തിനായി കേവലം ഒരു മണിക്കൂര്‍ പോലും നീക്കിവയ്ക്കാത്ത, പൊതുതെരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറാത്ത ഒരു ശതകോടീശ്വരന് ഇത്തരം ഒരു നടപടിക്ക് എന്ത് ധാര്‍മികതയാണ് ഉള്ളതെന്നും ഇവര്‍ ചോദിക്കുന്നു. നിയമവിരുദ്ധമായി തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നത് തങ്ങള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›