ഹോം › ലോകം

പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക്; കടയും പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പൊയ്‌ക്കോയെന്ന് ട്രംപ്, തർക്കം രൂക്ഷം

By MJ Desk · 01 Jul 2025, 03:12 PM

ഉറ്റ സുഹൃത്തുക്കൾ തമ്മിൽ തെറ്റിയാൽ എന്താകും. അതാണ് അമേരിക്കയിൽ ഇപ്പോൾ സംഭവിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് എന്നിവയുടെ മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുകയാണ്. ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ടാക്‌സ് ബില്ലിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തെറ്റിയത് യുഎസ് സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കുന്നത് ലക്ഷ്യമിട്ടാണ് ട്രംപ് ബിൽ കൊണ്ടുവന്നത്. ബിൽ ശുദ്ധ വിഡ്ഡിത്തരവും യുഎസിന് വിനാശകരവുമാകുമെന്നാണ് മസ്‌ക് പ്രതികരിച്ചത്. ബിൽ പാസായാൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്ക് ബദലായി താൻ അമേരിക്കൻ പാർട്ടി രൂപീകരിക്കുമെന്നും മസ്‌ക് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കുന്ന പുതിയ പാർട്ടിയാണ് തന്റെ ലക്ഷ്യമെന്നും മസ്‌ക് വ്യക്തമാക്കി എന്നാൽ ഇതിനോട് ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ട്രംപ് രംഗത്തുവന്നു. ഞാൻ ഇലക്ട്രോണിക് വാഹനങ്ങൾക്ക് എതിരാണെന്ന് മസ്‌കിന് അറിയാമായിരുന്നു. ഇവി നല്ലതാണ്. എന്നാൽ അത് വാങ്ങണമെന്ന് ആരെയും നിർബന്ധിക്കാൻ പറ്റില്ല. യുഎസ് ചരിത്രത്തിൽ മറ്റാരേക്കാളും സബ്‌സിഡി കിട്ടിയത് മസ്‌കിനാണ്. സബ്‌സിഡി ഇല്ലായിരുന്നുവെങ്കിൽ മസ്‌ക് റോക്കറ്റ് ഉണ്ടാക്കുകയോ സാറ്റലൈറ്റ് ലോഞ്ച് നടത്തുകയോ ചെയ്യുമായിരുന്നില്ല. ഇവിയും നിർമിക്കില്ല. കടയും പൂട്ടി മസ്‌കിന് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരുമായിരുന്നു. അമേരിക്കക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›