{"vars":{"id": "89527:4990"}}

ചരിത്രത്തിൽ എന്നേക്കാൾ നൊബേൽ സമ്മാനത്തിന് അർഹനായ മറ്റൊരാളില്ല: ഡൊണാൾഡ് ട്രംപ്
 

 

ആളുകൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും താൻ 8 വലിയ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവയിൽ പലതും 36ഉം 32ഉം ഒക്കെ വർഷങ്ങൾ തുടർന്നുവന്ന യുദ്ധങ്ങളായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ തുടങ്ങാനിരുന്ന യുദ്ധവും അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് ആവർത്തിച്ചു

എട്ട് യുദ്ധവിമാനങ്ങൾ ആകാശത്ത് വെടിവെച്ചിട്ട ആ സാഹചര്യം ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഞാൻ പരിഹരിച്ചു. ചരിത്രത്തിൽ എന്നെക്കാൾ നൊബേൽ സമ്മാനത്തിന് അർഹനായ മറ്റൊരാളില്ല. വീമ്പു പറയുന്നതല്ല, വേറെയാരും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടില്ല

ഞാൻ അവസാനിപ്പിച്ച ഓരോ യുദ്ധത്തിനും ഓരോ നൊബേൽ സമ്മാനം ലഭിക്കേണ്ടതാണ്. കാരണം ആർക്കും നിർത്താൻ കഴിയില്ലെന്ന് കരുതിയ യുദ്ധങ്ങളാണ് ഞാൻ നിർത്തിയത്. കോടിക്കണക്കിന് ആളുകളുടെ ജീവൻ ഞാൻ രക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു