ഹോം › ലോകം

പാക് അധീന കാശ്മീരിലെ മദ്രസകൾ ക്യാമ്പുകളാക്കി പാക് സൈന്യം; ജനങ്ങൾക്ക് പരിശീലനം നൽകുന്നു

By MJ Desk · 03 May 2025, 08:24 AM

അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ പാക് അധീന കാശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാക് സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിലെ ആയിരത്തോളം മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങലെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റിയാണ് പരിശീലനം നൽകുന്നത്. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതായും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട് മിസൈൽ പരീക്ഷണം പ്രകോപനമായി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് വിധേനയും ആക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് പാക്കിസ്ഥാന്റെ മുന്നൊരുക്കം. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം വർധിപ്പിച്ച ശേഷമാണ് പാക് അധീന കാശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകുന്നത് ഇന്ത്യൻ ആക്രമണമുണ്ടായാൽ ജാഗ്രതയോടെ എങ്ങനെ പെരുമാറണം, പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഇവരോട് വിശദീകരിക്കുന്നത്. കൂടാതെ ഗ്രാമീണരോട് രണ്ട് മാസത്തേക്കുള്ള ഭക്ഷണം കരുതി വെക്കാനും പാക് സേന നിർദേശം നൽകിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›