ഹോം › ലോകം

യുഎൻ ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാക്കിസ്ഥാൻ; വാൻസിനോട് അതൃപ്തി അറിയിച്ച് ഇന്ത്യൻ സംഘം

By MJ Desk · 06 Jun 2025, 12:39 PM

ഓപറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നേരം നീണ്ടുനിന്നു. യുഎന്നിലെ മൂന്ന് ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാക്കിസ്ഥാൻ എത്തിയതിലുള്ള ഇന്ത്യയുടെ അതൃപ്തി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം വാൻസിനെ അറിയിച്ചു ഭീകര വിരുദ്ധ സമിതിയുടെ സഹഅധ്യക്ഷ സ്ഥാനം അടക്കം പാക്കിസ്ഥാന് കിട്ടിയതിലാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. സുരക്ഷാ സമിതി അംഗരാജ്യങ്ങളെയും ഇന്ത്യ ആശങ്ക അറിയിക്കും. ഭീകരവാദത്തിനെതിരെ സഹകരിക്കുമെന്ന് വാൻസ് വ്യക്തമാക്കിയതായി ശശി തരൂർ പ്രതികരിച്ചു പാക്കിസ്ഥാനുമായുള്ള പ്രശ്‌നപരിഹാരത്തിന് യുഎസ് മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ നിലപാട് ജെഡി വാൻസിനെ അറിയിച്ചു. വാൻസിന് ഇന്ത്യയുടെ കാഴ്ചപ്പാട് മനസിലായെന്നും തരൂർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›