ഹോം › ലോകം

പാക്കിസ്ഥാന് കനത്ത തിരിച്ചടി; ക്വറ്റയുടെ നിയന്ത്രണം ഏറ്റെടുത്തതായി ബലൂച് ലിബറേഷൻ ആർമി

By MJ Desk · 09 May 2025, 08:23 AM

ഒരു ഭാഗത്ത് ഇന്ത്യയുടെ തിരിച്ചടി നേരിടാൻ സാധിക്കാതെ കഷ്ടപ്പെടുന്നതിനിടെ പാക്കിസ്ഥാന് മറ്റൊരു വൻ തിരിച്ചടി. പാക്കിസ്ഥാനിലെ പ്രധാന മേഖലയായ ക്വറ്റ പിടിച്ചെടുത്തതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. ഏതാനും ദിവസങ്ങളായി ബിഎൽഎ പാക് സൈന്യത്തിന് നേർക്ക് കനത്ത ആക്രമണമാണ് നടത്തുന്നത്. ഇന്നലെ രാത്രി ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെയാണ് ക്വറ്റയുടെ നിയന്ത്രണം ബിഎൽഎ ഏറ്റെടുത്തതെന്നാണ് സൂചന. ഇന്നലെ രാവിലെ ബലൂച് ലിബറേഷൻ ആർമി പാക് സൈനിക വാഹനം സ്‌ഫോടനത്തിൽ തകർത്തിരുന്നു. 12 പാക് സൈനികരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് നേരത്തെ ബൊളാൻ, കെച്ച് മേഖലകളിൽ 14 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ തിരിച്ചടി പ്രതിരോധിക്കാൻ പാക് സൈന്യം ഏതുവിധേനയും കഷ്ടപ്പെടുന്നതിനിടെയാണ് പാക്കിസ്ഥാനുള്ളിൽ തന്നെ സൈന്യത്തിനെതിരെ മറ്റൊരു ആക്രമണവും ശക്തമാകുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›