ഹോം › ലോകം

റഷ്യയിൽ പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരി ദുരൂഹ ന്യൂമോണിയ ബാധിച്ച് മരിച്ചു; ഇരുനൂറോളം പേർ ക്വാറന്റൈനിൽ

By Metro Desk · 05 Oct 2026, 11:41 AM

റഷ്യയിലെ സൈബീരിയയിൽ പ്രവർത്തിക്കുന്ന ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ജീവനക്കാരി അജ്ഞാത ന്യൂമോണിയ ബാധിച്ച് മരിച്ചതിനെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. സൈബീരിയയിലെ ഷെലെഖോവ് നഗരത്തിലുള്ള ‘ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ’ (Irkutsk Anti-Plague Research Institute) ലാബ് അസിസ്റ്റന്റായ ദാരിയ ഷിപിലോവ (28) ആണ് മരിച്ചത്. ഇതേത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഏകദേശം 200-ഓളം പേരെ റഷ്യൻ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.

​ഗവേഷണ കേന്ദ്രത്തിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അറിയാതെ പൊട്ടിയതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വായുവിലൂടെ വേഗത്തിൽ പടരുന്ന ‘ന്യൂമോണിക് പ്ലേഗ്’ (Pneumonic Plague) ആകാം മരണകാരണമെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും, കൃത്യമായ കാരണം റഷ്യൻ ആരോഗ്യ നിരീക്ഷണ ഏജൻസിയായ ‘റോസ്പോട്രെബ്നാഡ്സർ’ (Rospotrebnadzor) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാരണം വ്യക്തമല്ലാത്തതും അതിതീവ്രവുമായ ന്യൂമോണിയയാണ് (pneumonia of unknown etiology) മരണകാരണമെന്നാണ് റഷ്യൻ ഔദ്യോഗിക വിവരണം.

​സെപ്റ്റംബർ അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ദിവസങ്ങൾക്കകം വെന്റിലേറ്ററിലാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ബാധിത പ്രദേശത്തെ നിലവിലെ സാഹചര്യം സുരക്ഷിതമാണെന്നും ക്വാറന്റൈനിൽ കഴിയുന്ന ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റഷ്യൻ പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടുമ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻസാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽഎപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻതൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം
പൂർണ്ണ പേജ് കാണുക ›