ഹോം › ലോകം

കാനഡയിൽ ലാൻഡിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞു; 18 പേർക്ക് പരുക്ക്

By MJ Desk · 18 Feb 2025, 08:39 AM

കാനഡ ടൊറാന്റോയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലെ മിനിസോട്ടയിൽ നിന്നും എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത് പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കാനഡയിൽ വിമാനം ലാൻഡ് ചെയ്തത്. മഞ്ഞുമൂടിയ റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞു. യാത്രക്കാർ എല്ലാവരും ഈ സമയം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ വലിയ അത്യാഹിതങ്ങൾ ഒഴിവാകുകയായിരുന്നു പരുക്കേറ്റവരിൽ ഒരു കുട്ടിയുടെയും 60കാരന്റെയും നില ഗുരുതരമാണ്. പരുക്കേറ്റവരെ ഹെലികോപ്റ്ററുകളിലും ആംബുലൻസുകളിലായുമായി ആശുപത്രിയിലേക്ക് മാറ്റി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›