ഹോം › ലോകം

വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങി മാർപാപ്പ; വത്തിക്കാനിൽ നിന്നും ആശ്വാസവാർത്ത

By MJ Desk · 20 Mar 2025, 08:21 AM

ഫ്രാൻസിസ് മാർപാപ്പ വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്‌ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് വിവരം. അടുത്തിടെ മാർപാപ്പയുടെ ചിത്രവും വത്തിക്കാൻ പുറത്തുവിട്ടിരുന്നു ആശുപത്രി ചാപ്പലിലെ ക്രൂശിത രൂപത്തിന് മുന്നിൽ പ്രാർഥന നടത്തുന്ന മാർപാപ്പയുടെ ചിത്രമാണ് വത്തിക്കാൻ പുറത്തുവിട്ടിരുന്നത്. ഫെബ്രുവരി 14നാണ് അദ്ദേഹത്തെ ശ്വാസകോശത്തിലെ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശി്പിച്ചത് ഇടയ്ക്ക് ആരോഗ്യനില ഗുരുതരമായെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തനിക്കായി പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ട് മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാർപാപ്പക്ക് നിലവിൽ ശ്വാസതടസ്സമില്ലെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›