ഹോം › ലോകം

എന്തിനും തയ്യാറായി നിൽക്കണമെന്ന് പുടിൻ; ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ

By MJ Desk · 30 Oct 2024, 11:34 AM

യുക്രൈനുമായുള്ള സംഘർഷം തുടരുന്നതിനിടെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. കര, കടൽ, ആകാശ മാർഗങ്ങളിലൂടെയായിരുന്നു പരീക്ഷണം രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു പരീക്ഷണം. യു എസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണം. രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ വർധിച്ചു വരുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താണ് പരീക്ഷണമെന്ന് വ്‌ളാദിമിർ പുടിൻ പറഞ്ഞു. റഷ്യ എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും പുടിൻ പ്രതികരിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#missile test#russia#vladimir putin

ബന്ധപ്പെട്ട വാർത്തകൾ

സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്​‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾക്കായുള്ള അമേരിക്കൻ നീക്കം നാവികസേനയുടെ ചെലവ് കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടുമ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻസാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതലഎപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ
പൂർണ്ണ പേജ് കാണുക ›