എന്തിനും തയ്യാറായി നിൽക്കണമെന്ന് പുടിൻ; ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ
യുക്രൈനുമായുള്ള സംഘർഷം തുടരുന്നതിനിടെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. കര, കടൽ, ആകാശ മാർഗങ്ങളിലൂടെയായിരുന്നു പരീക്ഷണം രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു പരീക്ഷണം. യു എസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണം. രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ വർധിച്ചു വരുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താണ് പരീക്ഷണമെന്ന് വ്‌ളാദിമിർ പുടിൻ പറഞ്ഞു. റഷ്യ എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും പുടിൻ പ്രതികരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ

ചൈനയിൽ ലോകനേതാക്കൾ ഒത്തുകൂടുന്നു; അപെക് ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗം നടത്തി ഷി ജിൻപിങ്ങും പുടിനും

’കരുത്തിലൂടെ സമാധാനം’: ക്വാഡ് സഖ്യത്തിന്റെ മുന്നേറ്റത്തെ പ്രശംസിച്ച് ആൽബനീസും ട്രംപും; സുരക്ഷാ-സാങ്കേതിക സഹകരണം ശക്തമാക്കാൻ തീരുമാനം

ക്രിമിയൻ പാലത്തിന് നേരെ വീണ്ടും യുക്രെയ്ൻ ആക്രമണം: ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, റഷ്യൻ സൈനിക നീക്കത്തിന് വൻ തിരിച്ചടി

റഷ്യൻ വിമാനങ്ങൾ വ്യോമപ്രതിരോധ മേഖലയിൽ; യുദ്ധവിമാനങ്ങളെ വിന്യസിച്ച് ദക്ഷിണ കൊറിയ
