ഹോം › ലോകം

ഉക്രെയ്ൻ അതിർത്തി ഗ്രാമത്തിൽ ബസിന് നേരെ റഷ്യൻ ആക്രമണം: 30 പേർ കൊല്ലപ്പെട്ടു

By Metro Desk · 08 Oct 2026, 08:16 PM

കിഴക്കൻ ഉക്രെയ്നിലെ ഫ്രണ്ട്‌ലൈൻ മേഖലയായ ക്രാമറ്റോർസ്കിൽ (Kramatorsk) ബസുകൾക്ക് നേരെ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ കുറഞ്ഞത് 30 യാത്രക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 18-ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

​യാത്രക്കാരുമായി പോവുകയായിരുന്ന രണ്ട് യാത്രാ ബസുകൾക്ക് നേരെ വ്യോമാക്രമണ ബോംബുകൾ (Glide Bombs) പതിക്കുകയായിരുന്നുവെന്ന് പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ക്രാമറ്റോർസ്ക്, സ്ലോവ്യാൻസ്ക് എന്നീ മേഖലകളിൽ പബ്ലിക് ട്രാൻസ്പോർട്ട് സർവീസുകൾ അധികൃതർ താത്കാലികമായി നിർത്തിവെച്ചു. പ്രദേശത്ത് സുരക്ഷാ ഭീഷണി വർധിച്ച സാഹചര്യത്തിൽ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടുമ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻസാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽഎപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻതൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം
പൂർണ്ണ പേജ് കാണുക ›