നിമിഷപ്രിയയുടെ മോചനത്തിൽ അനിശ്ചിത്വം തുടരുന്നതിനിടെ സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവൽ ജെറോം മധ്യസ്ഥത എന്ന പേരിൽ പണം കവർന്നെന്നും നിമിഷപ്രിയയുടെ മോചനവിഷയത്തിൽ സാമുവൽ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മെഹ്ദി ഫേസ്ബുക്കിൽ കുറിച്ചു അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തർജിമ ചെയ്താണ് പങ്കുവെച്ചിരിക്കുന്നത്. സാമുവൽ ജെറോം തങ്ങളുമായി കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയക്കുകയോ ചെയ്തിട്ടില്ല. മറിച്ചാണെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും മെഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.
സാമുവൽ ജെറോം മധ്യസ്ഥത എന്ന പേരിൽ പണം കവരുന്നു, സത്യം തെളിയിക്കും: തലാലിന്റെ സഹോദരൻ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin