ഹോം › ലോകം

ഗാസ പൂർണമായും ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റിന്റെ അനുമതി

By MJ Desk · 08 Aug 2025, 10:45 AM

ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അനുമതി നൽകി. മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരികെ പിടിക്കാനും ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനുമാണ് ഇസ്രായേൽ പദ്ധതിയിടുന്നതെന്ന് നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു അതേസമയം ഗാസയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുന്നതിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന് യോജിപ്പില്ല. ഈ നീക്കം ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നൽകുന്നു. ബന്ദികളുടെ കുടുംബങ്ങളും നെതന്യാഹുവിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട് എന്നാൽ ഐഡിഎഫിനെയും തള്ളി ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി നെതന്യാഹു മുന്നോട്ടുപോകുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ നീക്കത്തെ എതിർത്ത് ഇസ്രായേലിൽ അഭിപ്രായ വോട്ടെടുപ്പുകളും ആരംഭിച്ചു. അതേസമയം ഗാസയിൽ 24 മണിക്കൂറിനിടെ 5 പേർ കൂടി പട്ടിണി കിടന്ന് മരിച്ചു. ഇതോടെ ഗാസയിലെ പട്ടിണി മരണം 193 ആയി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›