ഹോം › ലോകം

യുഎസിൽ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

By Metro Desk · 30 Aug 2026, 11:22 AM

വാഷിംഗ്ടൺ: അമേരിക്കയിൽ സൗത്ത് കരോളിനയിലെ കൊളംബിയയിലുള്ള പാർക്കിലുണ്ടായ ശക്തമായ വെടിവയ്പ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 29-കാരനായ ക്രിസ്റ്റഫർ ഡീലോങ് (Christopher DeLong) എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

​ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം. തുടർന്ന് പാർക്കിന് സമീപത്തുണ്ടായിരുന്ന പ്രതിയുമായി പോലീസ് ഏറ്റുമുട്ടലിൽ ഏർപ്പെടുകയായിരുന്നു. പോലീസിന്റെ തിരിച്ചടിയിൽ പ്രതിയായ ആഡം ടൈലർ ഡൗഡി (33) കൊല്ലപ്പെട്ടു. നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

​പരിക്കേറ്റ ഡേവിഡ് ഡൈമോക്ക് എന്ന ഉദ്യോഗസ്ഥൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›