ഹോം › ലോകം

ചരിത്രമെഴുതി ശുഭാംശു ശുക്ല: പേടകം ബഹിരാകാശ നിലയത്തിൽ, ഡോക്കിംഗ് പൂർത്തിയായി

By MJ Desk · 26 Jun 2025, 05:17 PM

ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്‌സിയം 4 ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു. ഇതോടെ ഡോക്കിംഗ് പ്രക്രിയ പൂർത്തിയായി. ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ നടക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 7.05ന് യാത്രികർ ഡ്രാഗൺ പേടകത്തിൽ നിന്ന് നിലയത്തിലേക്ക് പ്രവേശിക്കും. വൈകിട്ട് നാല് മണിയോടെയാണ് ഡോക്കിംഗ് ആരംഭിച്ചത്. 28.5 മണിക്കൂർ സഞ്ചരിച്ചാണ് പേടകം രാജ്യാന്തര ബഹിരാകാശ നിലയിൽ എത്തിയത്. 14 ദിവസം സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തും. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണത്തിന് ശുഭാംശു ശുക്ല നേതൃത്വം നൽകും. പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നാവ്‌സ്‌കി, ടിബോർ കപു എന്നിവരാണ് സഹയാത്രികർ. കഴിഞ്ഞ ദിവസമാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›