ഹോം › ലോകം

അമേരിക്കയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണു; നിരവധി പേർ മരിച്ചു

By MJ Desk · 23 May 2025, 08:11 AM

അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് നിരവധി പേർ മരിച്ചു. സാൻഡിയാഗോയിലെ മർഫി ക്യാന്യോനിലാണ് ചെറു വിമാനം മിലിട്ടറി ഹൗസിംഗ് തെരുവിലേക്ക് ഇടിച്ചുകയറിയത്. പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്‌ന 550 എന്ന സ്വകാര്യ വിമാനമാണ് തകർന്നത് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. പത്തിലേറെ കെട്ടിടങ്ങൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. വിമാനത്തിൽ തീ പടരുകയും വിമാനത്തിലെ ഇന്ധനം മേഖലയിൽ ഒഴുകി പടരുകയും ചെയ്തതോടെ മേഖലയിൽ നിന്ന് നൂറിലേറെ പേരെ ഒഴിപ്പിച്ചു. നിരവധി കാറുകളും കത്തിനശിച്ചു. ഡൗൺടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള മൗണ്ട്‌ഗോമറി ഫീൽഡിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›