ഹോം › ലോകം

ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ ദുരന്തം: 14 അനധികൃത ഖനിത്തൊഴിലാളികൾ മരിച്ച നിലയിൽ, നിരവധി പേർക്ക് പരിക്ക്

By Metro Desk · 11 Aug 2026, 03:20 PM

​ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ 14 അനധികൃത ഖനിത്തൊഴിലാളികളെ (Illegal miners) മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജോഹന്നസ്ബർഗിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റസ്റ്റൻബർഗ് (Rustenburg) നഗരത്തിന് സമീപമുള്ള ഖനിയിലാണ് സംഭവം.

​പൊലീസ് ചൊവ്വാഴ്ചയാണ് വിവരം പുറത്തുവിട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

​ദക്ഷിണാഫ്രിക്കയിൽ വർഷങ്ങളായി വൻതോതിൽ അനധികൃത ഖനനം നടക്കുന്നുണ്ട്. വൻകിട കമ്പനികൾ ഖനനം അവസാനിപ്പിച്ച് ഉപേക്ഷിച്ചു പോകുന്ന ഇത്തരം ഖനികളിൽ കടന്നുകൂടിയാണ് അനധികൃത തൊഴിലാളികൾ സ്വർണ്ണവും മറ്റ് ധാതുക്കളും വേർതിരിച്ചെടുക്കുന്നത്. സുരക്ഷാ സംവിധാനങ്ങളില്ലാതെയും ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന ഇത്തരം ഖനികളിൽ അപകടങ്ങൾ പതിവാണ്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›