ഹോം › ലോകം

പാക് സൈനികരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; 90 പേർ മരിച്ചെന്ന് ബിഎൽഎ, ദൃശ്യങ്ങൾ പുറത്തുവിട്ടു

By MJ Desk · 17 Mar 2025, 11:23 AM

പാക്കിസ്ഥാനിൽ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ). നൊഷ്‌കിയിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 90 സൈനികരെ വധിച്ചതായി ബിഎൽഎ അവകാശപ്പെട്ടിരുന്നു. ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനികവാഹന വ്യൂഹത്തിന് നേർക്കാണ് ചാവേറാക്രമണം നടത്തിയത്. വൻ സ്‌ഫോടനവും ഇതേ തുടർന്നുയരുന്ന പുകപടലങ്ങളുടെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒടുവിൽ കത്തിക്കരിഞ്ഞ നിലയിലുള്ള വാഹനവും ദൃശ്യത്തിൽ കാണിക്കുന്നുണ്ട് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ബിഎൽഎയുടെ ചാവേർ സംഘമായ മജീദ് ബ്രിഗേഡാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ബലൂചിസ്ഥാനിലേക്ക് വന്ന ട്രെയിൻ ഹൈജാക്ക് ചെയ്ത് നിരവധി പേരെ ബിഎൽഎ വധിച്ചിരുന്നു. https://twitter.com/AdityaRajKaul/status/1901264346870878579?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1901264346870878579%7Ctwgr%5Eef37c71c1e64eabf65e3f9ccbe1bca097b72cea2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fbaloch-rebels-release-video-of-attack-on-pak-military-convoy-1.10430919

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›