സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത വിമതരുടെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ മുഹമ്മദ് അല്‍ ബശീര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. അസദിനെതിരെ നടന്ന പ്രക്ഷോഭങ്ങളെയും ആക്രമണങ്ങളെയും തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്ത സിറിയക്കാര്‍ തിരിച്ചെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സമാധാനവും സ്ഥിരതയുമാണെന്നും ഇതിനായി കഠിന ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്ത് അഭയം പ്രാപിച്ചവര്‍ തിരിച്ചുവരണമെന്ന് സിറിയന്‍ കാവല്‍ പ്രധാനമന്ത്രി
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin