ഹോം › ലോകം

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കൾ അത്താഴ വിരുന്നിൽ ഒന്നിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളു: ട്രംപ്

By MJ Desk · 14 May 2025, 10:22 AM

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മാർഗം ഉപദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ അത്താഴ വിരുന്നിൽ ഒന്നിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉള്ളൂവെന്ന് ട്രംപ് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമൊത്ത് പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. സമാധാന ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച് പോകുന്നുണ്ടെന്നും ഇരു രാജ്യങ്ങലെയും ഒരുമിപ്പിക്കുന്നതിന് അമേരിക്കക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു ഇതിനിടയിലാണ് ഒരുമിച്ചൊരു അത്താഴം കഴിക്കുക നല്ലതായിരിക്കില്ലേയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ട്രംപ് ചോദിച്ചത്. നമുക്ക് അവരെ ഒന്നിച്ച് ഒരു അത്താഴത്തിന് കൊണ്ടുപോയാലോ, അത് നല്ലതായിരിക്കില്ലേ എന്നായിരുന്നു ട്രംപിന്റെ ചോദ്യം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›