ഹോം › ലോകം

വൈറ്റ് ഹൗസിൽ സി.എൻ.എന്നിനും പൊളിറ്റിക്കോയ്ക്കും വിലക്ക് ഏർപ്പെടുത്തി ട്രംപ്; മാധ്യമപ്രവർത്തകരെ തിരിച്ചയച്ചു

By Metro Desk · 20 Sep 2026, 12:20 PM

വാഷിംഗ്ടൺ: സി.എൻ.എൻ (CNN), എം.എസ് നൗ (MS NOW), പൊളിറ്റിക്കോ (Politico) എന്നീ മുൻനിര മാധ്യമസ്ഥാപനങ്ങളുടെ മാധ്യമപ്രവർത്തകർക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രവേശന വിലക്കേർപ്പെടുത്തി. തുടർന്ന് ശനിയാഴ്ച വൈറ്റ് ഹൗസിലെത്തിയ റിപ്പോർട്ടർമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും പ്രസ് പാസുകൾ കണ്ടുകെട്ടുകയും ചെയ്തു.

​തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ (“Fake News”) നൽകുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചത്. കൂടുതൽ മാധ്യമങ്ങൾക്ക് എതിരെ ഭാവിയിൽ ഇത്തരം നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​അതേസമയം, ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധവും പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് മാധ്യമസ്ഥാപനങ്ങൾ പ്രതികരിച്ചു. ഈ വിലക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മാധ്യമങ്ങളുടെ തീരുമാനം. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›