ഹോം › ലോകം

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഈടാക്കുന്നത് അമിത തീരുവ: ആരോപണം ആവർത്തിച്ച് ട്രംപ്

By MJ Desk · 08 Mar 2025, 11:49 AM

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ അമിതമായി തീരുവ ഈടാക്കുകയാണെന്ന വിമർശനം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പുതിയ തീരുവ പ്രഖ്യാപനങ്ങലെ തുടർന്ന് യുഎസ് ഓഹരി വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇറക്കുമതി തീരുവയിൽ ഇളവ് വരുത്താമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ നമ്മളിൽ നിന്ന് വൻ തോതിലാണ് തീരുവ ഈടാക്കുന്നത്. വളരെ ഭീമമായത്. ഇന്ത്യയിൽ ഒന്നും വിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യം അവർക്ക് ബോധ്യപ്പെട്ടതിനാൽ തീരുവ കുറയ്ക്കാൻ അവർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു മറ്റ് രാജ്യങ്ങൾ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നതായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. ആ രാജ്യങ്ങൾക്കെതിരെ നമ്മളും പകരത്തിന് പകരം എന്ന നിലയിൽ തീരുവ ചുമത്താൻ തുടങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›