ഹോം › ലോകം

പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ എന്ന് ട്രംപ്; പേപ്പർ സ്‌ട്രോ മണ്ടത്തരം, പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കും

By MJ Desk · 08 Feb 2025, 08:30 AM

പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രവാക്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേപ്പർ സ്‌ട്രോകൾ വേണ്ടെന്നും പ്ലാസ്റ്റിക് സ്‌ട്രോകൾ മതിയെന്നും ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പരിസ്ഥിതി സൗഹൃദ കടലാസ് സ്‌ട്രോകൾ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അടുത്താഴ്ച ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു പ്ലാസ്റ്റിലേക്ക് മടങ്ങുക എന്ന മുദ്രവാക്യവുമായാണ് പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. പേപ്പർ സ്‌ട്രോകൾ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡന്റെ തീരുമാനം മണ്ടത്തരമാണെന്നും ട്രംപ് കുറ്റപ്പെടുത്തി 2020 തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ട്രംപിന്റെ പ്രചാരണ സംഘം ബ്രാൻഡഡ് പ്ലാസ്റ്റിക് സ്‌ട്രോകൾ വിതരണം ചെയ്തിരുന്നു. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാൻ ലോകമെമ്പാടും ശ്രമം നടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്ലാസ്റ്റിക് സ്‌നേഹം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›