ഹോം › ലോകം

​തടസ്സമായി നിന്നാൽ ഒമാനെ ബോംബെറിഞ്ഞ് തകർക്കും: ട്രംപിന്റെ മുന്നറിയിപ്പ്

By Metro Desk · 18 Aug 2026, 07:56 AM

ഇറാൻ-യു.എസ് തർക്കത്തിൽ മധ്യസ്ഥത വഹിക്കുകയോ സമാധാന ചർച്ചകൾക്ക് തടസ്സം നിൽക്കുകയോ ചെയ്താൽ ഒമാന് നേരെ സൈനിക ആക്രമണം നടത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ പ്രത്യേക ചർച്ചകൾ നടത്തുന്നതിനിടെയാണ് ഫ്ലോറിഡയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പ്രകോപനപരമായ പരാമർശം നടത്തിയത്.

​”അവർ (ഒമാൻ) ഞങ്ങളുടെ നീക്കങ്ങൾക്ക് തടസ്സമായി നിന്നാൽ, അവിടെ ബോംബെറിഞ്ഞ് തകർക്കും” എന്നാണ് ട്രംപ് പ്രതികരിച്ചത്.

​ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈയിലാക്കാനും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനിടയിൽ ഗൾഫ് മേഖലയിലെ പരമ്പരാഗത യു.എസ് സഖ്യകക്ഷിയും മധ്യസ്ഥ രാഷ്ട്രവുമായ ഒമാനെതിരെ ട്രംപ് നടത്തിയ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›