ഹോം › ലോകം

കാനഡയ്ക്ക് യൂറോപ്യൻ യൂണിയൻ അഫിലിയേഷൻ നൽകാനുള്ള നീക്കം ‘ഹാസ്യാസ്പദം’: കടുത്ത തീരുവ ഭീഷണിയുമായി ട്രംപ്

By Metro Desk · 17 Sep 2026, 08:46 AM

യൂറോപ്യൻ യൂണിയനിൽ (EU) കാനഡയ്ക്ക് ‘അസോസിയേറ്റ് അംഗത്വം’ (Associate Membership) നൽകാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നീക്കം തങ്ങൾക്കെതിരെയുള്ള ശത്രുതാപരമായ നടപടിയാണെന്ന് കരുതേണ്ടി വരുമെന്നും, അങ്ങനെയെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ കടുത്ത താരിഫ് തീരുവ ചുമത്തുകയോ വ്യാപാര ബന്ധം അവസാനിപ്പിക്കുകയോ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡ ഒരു മോശം വ്യാപാര പങ്കാളിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരമൊരു നിർദ്ദേശം തികച്ചും ഹാസ്യാസ്പദമാണെന്നും കൂട്ടിച്ചേർത്തു.

​യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് കാനഡയ്ക്ക് ആദ്യത്തെ അസോസിയേറ്റ് അംഗത്വം നൽകാൻ സന്നദ്ധത അറിയിച്ചത്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ മുറുകുന്നതിനിടെ യൂറോപ്പുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›