ഹോം › ലോകം

കരീബിയൻ കടലിൽ ലഹരിമാഫിയയുടെ ബോട്ടിനു നേരെ യുഎസ് വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു

By Metro Desk · 26 Aug 2026, 10:33 AM

വാഷിംഗ്ടൺ: കരീബിയൻ കടലിലൂടെ സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ചിരുന്ന ബോട്ടിനു നേരെ യുഎസ് സൈന്യം നടത്തിയ മാരകമായ ആക്രമണത്തിൽ (Lethal Kinetic Strike) നാലുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാർ ഉപയോഗിച്ചിരുന്ന ബോട്ടിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സതേൺ കമാൻഡ് (US Southern Command) അറിയിച്ചു.

​ലഹരിമരുന്ന് കടത്തുന്ന സംഘങ്ങളെ (Narco-terrorists) ലക്ഷ്യമിട്ട് യുഎസ് നടത്തിവരുന്ന ‘ഓപ്പറേഷൻ സതേൺ സ്പിയർ’ (Operation Southern Spear) നടപടികളുടെ ഭാഗമായാണ് ഈ ആക്രമണം. ലഹരിമരുന്ന് കടത്തുന്നതിൽ ബോട്ടിന് പങ്കുണ്ടെന്ന് വ്യക്തമായ ഇന്റലിജൻസ് വിവര ലഭിച്ചിരുന്നുവെന്ന് സതേൺ കമാൻഡ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

​എന്നാൽ കൊല്ലപ്പെട്ടവരെക്കുറിച്ചോ ബോട്ടിലുണ്ടായിരുന്ന ലഹരിവസ്തുക്കളുടെ വിവരങ്ങളെക്കുറിച്ചോ ഉള്ള തെളിവുകൾ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്റർനാഷണൽ മനുഷ്യാവകാശ സംഘടനകളും യുഎൻ വിദഗ്ധരും ഇത്തരത്തിലുള്ള സൈനിക ആക്രമണങ്ങൾ നിയമവിരുദ്ധമായ ഏറ്റുമുട്ടലുകളാണെന്ന് ആരോപിച്ചു രംഗത്തെത്തിയിട്ടുണ്ട്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›