ഹോം › ലോകം

യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം; 53 പേർ കൊല്ലപ്പെട്ടു

By MJ Desk · 17 Mar 2025, 11:37 AM

യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. യെമന്റെ തലസ്ഥാനമായ സന അടക്കമുള്ള ഹൂതി കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണം. ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന ഹൂതികളുടെ ഭീഷണി പിൻവലിക്കും വരെ ആക്രമണം തുടരുമെന്ന് അമേരിക്ക അറിയിച്ചു സാദ നഗരത്തിലെ കാൻസർ കേന്ദ്രത്തിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. നിരവധി താമസ സ്ഥലങ്ങളെയും ആരോഗ്യകേന്ദ്രങ്ങളെയും യുഎസ് ലക്ഷ്യമിട്ടതായി സാദ ഗവർണർ ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›