ഹോം › ലോകം

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സിഖ് ഗുരുദ്വാരകളിൽ യുഎസ് അധികൃതരുടെ റെയ്ഡ്

By MJ Desk · 28 Jan 2025, 08:22 AM

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിലും തെരച്ചിൽ നടത്തി അധികൃതർ. പരിശോധനക്കായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂ ജേഴ്‌സിയിലെയും ഗുരുദ്വാരകളിലെത്തി. രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകൾ കേന്ദ്രമായി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ എന്നാൽ ഗുരുദ്വാരകളിലെ റെയ്ഡ് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനത്തിൽ ആശങ്കാകുലരാണെന്നും സിഖ് സംഘടനകൾ അറിയിച്ചു. എന്നാൽ അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളുമടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് യുഎസ് അധികൃതർ പറയുന്നത് നേരത്തെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകൾ വിമാനത്തിലടക്കം കൊടിയ പീഡനമാണ് അനുഭവിച്ചതെന്ന റിപ്പോർട്ട് വന്നിരുന്നു. നൂറിലധികം പേരാണ് യുഎസിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് ബ്രസീലിൽ എത്തിയത്. വിമാനത്തിൽ നിന്ന് 88 ബ്രസീലുകാരെ കൈവിലങ്ങോടെയാണ് ഇറക്കിയത്. വിമാനത്തിൽ എസി ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നും ഇവർ പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›