ഇരകളെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയ വഴി, കൊല്ലപ്പെട്ടത് 9 പേർ; ട്വിറ്റർ കില്ലറുടെ വധശിക്ഷ നടപ്പാക്കി
Jun 28, 2025, 16:42 IST
ഒമ്പത് പേരെ കൊലപ്പെടുത്തിയ ട്വിറ്റർ കില്ലർ എന്നറിയപ്പെടുന്ന തകാഹിരോ ഷിറൈഷിയുടെ(34) വധശിക്ഷ ജപ്പാൻ നടപ്പിലാക്കി. മൂന്ന് വർഷത്തിനിടെ ജപ്പാനിൽ നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ആത്മഹത്യ പ്രവണത സൂചിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവരെ സഹായിക്കാമെന്ന് പറഞ്ഞ് വശത്താക്കിയ ശേഷമായിരുന്നു ഷിറൈഷിയുടെ കൊലപാതകങ്ങൾ എട്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് 2017ൽ സമ നഗരത്തിലെ ഫ്‌ളാറ്റിൽ വെച്ച് ഇയാൾ കൊലപ്പെടുത്തിയത്. ആത്മഹത്യാ പ്രവണതയുള്ളവരെ മരിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ വശത്താക്കുന്നത്. തുടർന്ന് കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കും കൊലപ്പെട്ട സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 24കാരിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സീരിയൽ കില്ലർ പിടിയിലായത്. 2020 ഡിസംബറിലാണ് ഷിറൈഷിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയതും വധശിക്ഷ വിധിച്ചതും.