"അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്"; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നെതന്യാഹുവിന്റെ ആറാമത്തെ വീഡിയോ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തന്റെ മരണവാർത്തകളെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്
Mar 18, 2026, 20:54 IST
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം പുതിയ വീഡിയോ പുറത്തുവിട്ടത്.
ഇറാൻ അനുകൂല പ്രൊഫൈലുകളും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുമാണ് നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനെ പ്രതിരോധിക്കാൻ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ നെതന്യാഹു പുറത്തുവിടുന്ന ആറാമത്തെ വീഡിയോയാണിത്.