ദേവനന്ദ: ഭാഗം 20

ദേവനന്ദ: ഭാഗം 20

എഴുത്തുകാരി: ടീന കൊട്ടാരക്കര

” മുത്തശ്ശി… ” നന്ദ ദേവകിയമ്മയെ ചേർത്ത് പിടിച്ചു, അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

” മുത്തശ്ശി ഒന്ന് സംസാരിക്കാൻ എത്ര നാളായി ഞാൻ… ” അവൾ പൂർത്തിയാക്കാതെ വിതുമ്പി മുത്തശ്ശിയുടെ തോളോട് ചേർന്നിരുന്നു. മാധവനും ശാരദയും വൈദ്യരോടൊപ്പം അകത്തേക്ക് കയറി വന്നതും നന്ദ കണ്ണു തുടച്ചു എഴുന്നേറ്റു.

“അച്ഛാ.. മുത്തശ്ശി.. ” ദേവകിയമ്മ പെട്ടന്ന് അവളുടെ കയ്യിൽ പിടുത്തമിട്ടു. പറയരുത് എന്നൊരു മുന്നറിയിപ്പ് പോലെ.

“എന്താ മോളെ ” മാധവൻ അന്വേഷിച്ചു.

“അത്… മുത്തശ്ശിക്ക് നല്ല മാറ്റം ഉണ്ടല്ലേ.. ” അവൾ പറയാൻ വന്ന കാര്യം മറച്ചുവെച്ചു ചോദിച്ചു.

” പിന്നില്ലാതെ.. വളരെ മാറ്റം ഉണ്ട്. ഇവിടെ കൊണ്ടു വരുമ്പോൾ കൈ അനക്കാൻ പറ്റില്ലായിരുന്നല്ലോ.. ഇപ്പോൾ അനായാസം കൈയും കാലും വഴങ്ങും.. പിന്നെ നാവിനു ആണ് അല്പം കുഴപ്പം കാണുന്നത്… സാരമില്ല അതും ഉടനെ ശെരിയാകും ” വൈദ്യരാണ് മറുപടി നൽകിയത്.

” ചികിത്സ കൊണ്ട് ഇത്രയധികം മാറ്റം വരുമെന്ന് ഞാനും കരുതിയില്ല വൈദ്യരെ.. ” മാധവൻ പറഞ്ഞു

“പഞ്ചകർമ ചികിത്സ കൊണ്ട് മാറാവുന്ന അസുഖങ്ങളെ ദേവകിയമ്മയ്ക്ക് ഉള്ളു.. ശരീരത്തെക്കാൾ ഉപരി മനോധൈര്യം അവിടെ ആവോളം ഉണ്ടല്ലോ.. അത് മതി ശരീരത്തിന്റെ ഏത് ബലഹീനതയും മറികടക്കാൻ ” വൈദ്യർ ചിരിയോടെ പറഞ്ഞു.

” മുത്തശ്ശി പഴയത് പോലെ സംസാരിക്കുന്നത് ഇനി കുട്ടിക്ക് വേഗം കാണാം കേട്ടോ ” വൈദ്യർ നന്ദയോട് പറഞ്ഞു. അവൾ ചെറു ചിരിയോടെ മുത്തശ്ശിയെ നോക്കി. മുത്തശ്ശിയും അവളെ നോക്കി ചിരിച്ചു. ആ ചിരിയിൽ മറ്റെന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ. കുറെയേറെ രഹസ്യങ്ങൾ ഉള്ള പോലെ അവൾക്ക് തോന്നി. അല്പസമയം കൂടി അവൾ മുത്തശ്ശിയോടൊപ്പം ചിലവഴിച്ചു. ഉച്ച തിരിഞ്ഞ നേരത്ത് അവൾ തിരികെ പോകാനായി തയ്യാറായി. മുത്തശ്ശിയോട് യാത്ര പറഞ്ഞു നെറ്റിയിൽ ഒരു മുത്തവും നൽകി അവൾ ഇറങ്ങി. ഒന്നു കൂടി തിരികെ നോക്കിയപ്പോഴും കള്ള കണ്ണനെ പോലെ മുത്തശ്ശി വീണ്ടും അവളെ നോക്കി ചിരിക്കുകയാണ്.

നന്ദയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു. മുത്തശ്ശി പഴയ പോലെ സംസാരിച്ചല്ലോ.. അത് മതി. തന്റെ മുത്തശ്ശി എത്രയും വേഗം തിരികെ വരും. അവൾ മനസ്സിൽ മന്ത്രിച്ചുകൊണ്ടിരുന്നു.

തിരിച്ചു തറവാട്ടിലെത്തിയപ്പോൾ കണ്ടത് കലിതുള്ളി നിൽക്കുന്ന ആതിരയെ ആണ്. കൂടെ തറവാട്ടിലെ പെൺപടകൾ എല്ലാം ഉണ്ട്. നന്ദയെ കണ്ടതും ആതിര പാഞ്ഞടുത്തു

” ഡി… നീ കാരണം ഇവിടൊരു സമാധാനം ഇല്ലാതെ ആയല്ലോ ”

“എന്താ.. എന്തുണ്ടായി ” നന്ദ ഒന്നും മനസിലാവാതെ ചോദിച്ചു

” നീ ഇങ്ങോട്ട് എഴുന്നൊള്ളിച്ചു കൊണ്ടുവന്ന നിന്റെ പശു, ദേ എന്റെ ചെടിയെല്ലാം തിന്നു നശിപ്പിച്ചു, മുറ്റത്തു കിടന്നിരുന്ന എന്റെ പുതിയ പാർട്ടി വെയർ കടിച്ചു നാശമാക്കി “ആതിര മുറ്റത്തേക്ക് കൈ ചൂണ്ടി.

മുറ്റത്തു കുറച്ചു പൂച്ചെടികൾ അലങ്കോലമായി കിടക്കുന്നതവൾ കണ്ടു. ആതിരയുടെ ഒരു ഡ്രെസ്സും മുറ്റത്തു കിടക്കുന്നത് കണ്ടു. തന്റെ പശു ഇങ്ങനെയൊന്നും ചെയ്യാൻ സാധ്യത ഇല്ലല്ലോയെന്നവൾ ചിന്തിച്ചു.

“ഞാൻ രാവിലെ പശുവിനെ തൊഴുത്തിൽ കെട്ടി ഇട്ടിട്ടാണല്ലോ പോയത് ”

“നീ കുറെ കെട്ടിയിട്ടു.. കണ്ടില്ലേ ആ ജന്തു ഇതെല്ലാം നശിപ്പിച്ചു. ” ആതിര ദേഷ്യത്തോടെ പറഞ്ഞു.

” ഞാനൊന്ന് നോക്കട്ടെ ” നന്ദ തൊഴുതു ലക്ഷ്യമാക്കി നടന്നു. തൊഴുത്തിന് അരികിലായി അവളുടെ പശു നിൽപ്പുണ്ട്. അരികിൽ ചെന്നു നോക്കിയപ്പോൾ കഴുത്തിലെ കയർ അറുത്ത് മാറ്റിയ രീതിയിൽ ആയിരുന്നു.

” ഇവളുടെ കയർ ആരോ മുറിച്ചു വിട്ടതാ..അല്ലാതെ ഒരിക്കലും കെട്ടിയ കയർ തനിയെ അഴിച്ചു പശു വരില്ലല്ലോ ” നന്ദ അതിരയോട് പറഞ്ഞു.

” അതൊന്നും എനിക്കറിയില്ല, മര്യാദക്ക് എന്റെ ചെടികളെല്ലാം പഴയ രീതിയിൽ ആക്കിതന്നോണം. പുതിയ ഡ്രെസ്സാ.. എന്ത് വിലയുള്ളതാ. അതും നീ വാങ്ങിത്തരണം ”
ചെറിയമ്മമാരും ആതിര പറയുന്നത് ശെരിയെന്ന അർത്ഥത്തിൽ നിന്നു.

” പോട്ടെ ആതിരേ.. അതൊരു മിണ്ടാപ്രാണി അല്ലെ.. അറിയാതെ ചെയ്തത് ആകും. നീ അതിനു നന്ദയോട് ദേഷ്യപ്പെടാതെ ” മാലിനി അവളോട്‌ പറഞ്ഞു.

” ചെറിയമ്മ ഇവൾക്ക് വക്കാലത്തും ആയിട്ട് വരേണ്ട.. ഇതിവൾ മനഃപൂർവം ചെയ്തത് തന്നെയാ ” ആതിര അതേ നിലപാടിൽ തുടർന്നു. എനിക്കൊന്നും പറയാൻ ഇല്ലന്ന് പറഞ്ഞു നന്ദ അകത്തേക്ക് കയറാൻ തുടങ്ങി.
ആതിര വന്നു അവളെ തടഞ്ഞു

“ഇതിനൊരു സമാധാനം ഉണ്ടാക്കിയിട്ട് നീ അകത്തു കയറിയാൽ മതി. അല്ലെങ്കിൽ അകത്തേക്ക് കയറാമെന്നു വിചാരിക്കേണ്ട. എന്ന് എനിക്ക് പുതിയ ഡ്രസ്സ്‌ എടുക്കുന്നോ അന്ന് മതി നീ ഈ തറവാട്ടിൽ ” ആതിര നിലപാട് കടുപ്പിച്ചു. കൈ വാതിലിന് കുറുകെ വെച്ചവൾ നിന്നു

നന്ദ ആതിരയെ അടിമുടി നോക്കി.
” ചേച്ചിക്ക് ഞാൻ പുതിയ ഡ്രസ്സ്‌ എടുത്ത് തരാം.. മുത്തശ്ശി ഒന്നിങ്ങു വന്നോട്ടെ ” സ്വരം കടുപ്പിച്ചു അവൾ പറഞ്ഞു. ആതിര പെട്ടന്ന് നിശബ്ദമായി. അതിരയ്ക്കു ഒരു ദഹിപ്പിക്കുന്ന നോട്ടവും നൽകി അവൾ കൈ തട്ടിമാറ്റി അകത്തേക്ക് കയറി.

********************************

പിറ്റേന്നു കോളേജിലെത്തിയപ്പോൾ കല്യാണി വന്നിട്ടുണ്ടായിരുന്നില്ല. മീരയോട് ചോദിച്ചപ്പോൾ തലേന്നും അവൾ അബ്സെന്റ ആയിരുന്നു എന്നറിഞ്ഞു. “വിളിച്ചപ്പോൾ പനി ആണെന്ന് മാത്രം പറഞ്ഞു കാൾ കട്ട്‌ ആക്കി ” മീര പറഞ്ഞു.

അന്ന് വിഷ്ണു ക്ലാസ്സിലെത്തിയിട്ട് അധികം സംസാരം ഒന്നും ഉണ്ടായില്ല. നന്ദയെയും മീരയെയും നോക്കി പതിവുപോലെ പുഞ്ചിരിച്ചു. അന്നത്തെ ദിവസം സാധാരണ പോലെ കടന്നു പോയി.

വൈകിട്ട് തറവാട്ടിലെത്തി കുളിയും കഴിഞ്ഞു പഠിക്കാനായി ഇരുന്നപ്പോഴാണ് നന്ദ അത് ശ്രെധിച്ചത്. മുറിയാകെ വലിച്ചു വാരി ഇട്ടേക്കുന്നു. അവൾ എഴുന്നേറ്റു ചുറ്റും നോക്കി. തന്റെ ബാഗ് തുറന്ന് കിടക്കുന്നു. ബുക്സ് പലതും തറയിൽ ആണ്. അവൾ എല്ലാം പരിശോധിച്ചു. തന്റെ ഫോൺ കാണുന്നില്ല. നന്ദ ബാഗിലും മേശപ്പുറത്തും എല്ലാം പരതി. ഒരിടത്തും കാണാൻ ഇല്ല. ആരോ തന്റെ മുറിയിൽ കയറി എടുത്തതാണ്.. അതാരാണെന്ന് മനസിലാക്കാൻ അവൾക് അധികനേരം വേണ്ടിവന്നില്ല.

കോണിപ്പടി കയറി നന്ദ മുകളിലെത്തി ആതിരയുടെ മുറിയുടെ വാതിലിൽ തട്ടി. വാതിൽ തുറന്നതും നന്ദയെ കണ്ടു അവളുടെ മുഖത്തു പുച്ഛം നിറഞ്ഞു.

“എന്റെ ഫോണെവിടെ ” നന്ദ ചോദിച്ചു

“ഫോണോ.. ഏത് ഫോൺ ” ആതിര ഒന്നും അറിയാത്ത പോലെ നിന്നു

” ചേച്ചി ഞാൻ ഇല്ലാത്തപ്പോ എന്റെ മുറിയിൽ കയറി എടുത്ത ഫോൺ എവിടെന്നു ” നന്ദ അല്പം ഒച്ച ഉയർത്തി ചോദിച്ചു.
അവൾ ചോദിച്ചു തീർന്നതും തന്റെ ഫോൺ തറയിൽ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടു. അവൾ പെട്ടന്ന് തറയിൽ നിന്നും അതെടുത്തു ആതിരയെ നോക്കി. അവൾ ദേഷ്യത്തോടെ നന്ദയെയും നോക്കി.

“എന്തിനാ എന്റെ ഫോണെടുത്തു എറിഞ്ഞു പൊട്ടിച്ചത്… ” നന്ദ ആതിരയുടെ മുൻപിലേക്ക് നീങ്ങി നിന്നു.

” നീ എന്തിനാടി ദേവേട്ടനെ എന്നും വിളിച്ചു സംസാരിക്കുന്നത് ”

“അതു എന്റെ ഇഷ്ടം.. ചേച്ചിക്കെന്താ ”

“അത് ഇനി വേണ്ട.. മനസിലായോ.. ദേവേട്ടനോട്‌ നീ മിണ്ടാനോ ഓർക്കാനോ പാടില്ല ” ആതിരയുടെ കണ്ണിൽ കോപം ജ്വലിച്ചു.

“ഞാൻ മിണ്ടും.. ഓർക്കുകയും ചെയ്യും.. കാരണം ദേവേട്ടൻ എന്റെയാ.. ഈ നന്ദയുടെ.. വേറെ ആരും അതിൽ അവകാശം പറഞ്ഞു വരേണ്ട ” നന്ദ ആതിരയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി.

മുറിയിൽ എത്തി അവൾ പൊട്ടിയ ഫോണിലേക്ക് നോക്കി ഇരുന്നു. അവളുടെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല.. ഫോണിന്റെ ബാറ്ററി അഴിച്ചു നോക്കിയതും സിം ഒടിഞ്ഞു മടങ്ങി അതിൽ വെച്ചിരിക്കുന്നു.. നന്ദയ്ക്ക് ദേഷ്യത്തോടൊപ്പം സങ്കടവും വന്നു. അതിരയ്ക്കിട്ടു ഒന്നു പൊട്ടിക്കേണ്ടതായിരുന്നു എന്നവൾക്ക് തോന്നി. ഫോണിലേക്ക് നോക്കി അവൾ നിരാശയോടെ ഇരുന്നു.

പിറ്റേന്നു ക്ലാസിലെത്തി ഫോൺ പോയ കാര്യമെല്ലാം അവൾ കൂട്ടുകാരികളോട് പറഞ്ഞു. പനിയെല്ലാം മാറി കല്യാണിയും എത്തിയിരുന്നു.

“ഇനിയിപ്പോ എങ്ങനെയാ ദേവേട്ടനെ നീ വിളിക്കുക ” കല്യാണി ചോദിച്ചു

“ആവോ.. ഒരു വഴിയുമില്ല ”

“നീ അത്യാവശ്യം ആണേൽ എന്റെ ഫോണിൽ നിന്നു വിളിച്ചോ..” മീര അവളുടെ ഫോൺ നന്ദയ്ക്ക് നീട്ടി

“എനിക്ക് നമ്പർ കാണാതെ അറിയില്ലാടി.. ഫോണിൽ ദേവേട്ടൻ തന്നെ save ആക്കി ഇട്ടേക്കുവർന്നു.. അത്കൊണ്ട് കാണാതെ പഠിക്കാൻ ഒന്നും നിന്നില്ല ഞാൻ ” നന്ദ നിരാശയോടെ പറഞ്ഞു.

“വിഷ്ണു സാറിന്റെ കയ്യിൽ ദേവേട്ടന്റെ നമ്പർ ഉണ്ട് ” കല്യാണി പറഞ്ഞു.

“ഓഹോ ” മീര അവളെ നോക്കി കണ്ണടച്ചു

കല്യാണി ചിരിച്ചു. കൂടെ നന്ദയും.

“ഇനിയിപ്പോ സർ അല്ലല്ലോ.. ഏട്ടൻ അല്ലെ ” മീര അവളെ കളിയാക്കി.

“നീ എന്താ തീരുമാനം എടുത്തത് ” നന്ദയും ചോദിച്ചു.

കല്യാണി ഒന്നും മിണ്ടാതെ നാണത്തോടെ ചിരിച്ചു. അവൾക്ക് ഇഷ്ടം ആണെന്ന് മീരയും നന്ദയും ഉറപ്പിച്ചു.

“ഡി നന്ദേ… നീ വിഷ്ണു സാറിനോട് ഒരു കാര്യം പറയുമോ ” കല്യാണി ചോദിച്ചു.

“ഇല്ല.. ഇനിയെലാം നിങ്ങൾ നേരിട്ട് സംസാരിച്ചോ.. ഇടയ്ക്ക് ഞാൻ ഇല്ല ” നന്ദ കൈയൊഴിഞ്ഞു.

“അങ്ങനെ നിങ്ങൾ 2 പേർക്കും ഓരോ കൂട്ടു കിട്ടി… പാവം ഞാൻ ഇങ്ങനെ മുരടിച്ചു പോവേ ഉള്ളല്ലോ എന്റെ കൃഷ്ണാ ” മീര ചിരിച്ചുകൊണ്ട് പറഞ്ഞു

” അങ്ങനെ നിന്നെ മുരടിപ്പിക്കാതെ ഒരാൾ ഇങ്ങെത്തും ” നന്ദയും കല്യാണിയും അവളോടൊപ്പം ചിരിയിൽ പങ്കുചേർന്നു.

ദിവസങ്ങൾ തുടരെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അടുത്ത സെമസ്റ്റർ എക്സാം ആരംഭിച്ചു. കല്യാണിയും വിഷ്ണുവും ഇണക്കുരുവികളായി കോളേജിലൂടെ പറന്നു നടന്നു. ഇടയ്ക്ക് ചില പിണക്കങ്ങളും വഴക്കുകളും ഉണ്ടാകുമെങ്കിലും മീരയും നന്ദയും ഇടപെട്ടു ഒത്തുതീർപ്പ് ആകും. നന്ദ പഠനത്തിരക്കിൽ മുഴുകി. ഒരു വിഷയത്തിൽ പോലും മാർക്ക്‌ കുറഞ്ഞു പോകരുതെന്ന് അവൾക്ക് വാശിയായി. ഉറക്കം നന്നേ കുറച്ചു അവൾ പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. പഠിച്ചു മടുക്കുമ്പോൾ ദേവേട്ടനോട് സംസാരിക്കണം എന്നവൾക്ക് അതിയായി ആഗ്രഹം തോന്നും. എങ്കിലും തത്കാലം അതുവേണ്ടന്നു മനസിനെ പറഞ്ഞു മനസിലാകും.. എങ്കിലും തനിക്കെന്തു പറ്റിയെന്നു ദേവേട്ടൻ വിചാരിക്കില്ലേ എന്നവൾ ചില നേരങ്ങളിൽ ചിന്തിക്കാറുണ്ട്. ഒരിക്കൽ ദേവേട്ടൻ ശേഖരൻ ചെറിയച്ഛന്റെ ഫോണിൽ വിളിച്ചിട്ട് തന്റെ കയ്യിൽ തരാൻ പറഞ്ഞപ്പോൾ ‘അവൾ ഇവിടില്ല അപ്പുറത്ത് എവിടെയോ ആണെന്ന്’ തന്റെ മുന്നിൽ വെച്ചാണ് പറഞ്ഞു കളഞ്ഞത്. ഒരു ദിവസം മാലിനി ചെറിയമ്മയുടെ ഫോണിൽ നിന്നും ദേവേട്ടനെ വിളിച്ചു, കുറെ റിങ് ചെയ്തത് അല്ലാതെ കാൾ അറ്റൻഡ് ചെയ്തില്ല. തിരികെ ദേവേട്ടൻ വിളിച്ചപ്പോൾ താൻ കോളേജിലും ആയിപോയി. തന്റെ ഫോൺ കേടായെന്നു മാത്രമേ ചെറിയമ്മ പറഞ്ഞിരുന്നുള്ളു. ഒന്ന് മിണ്ടിയിട്ട് ആ ശബ്ദം കേട്ടിട്ട് എത്ര ദിവസം ആയെന്നവൾ ഓർത്തു. ചിന്തകൾക്ക് വിരാമം ഇട്ടവൾ വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞു.

————————————————

ബാൽക്കണിയിൽ നിന്നു എന്തോ ചിന്തയിൽ ആയിരുന്നു ദേവൻ. ചുണ്ടിലേക്ക് ഒരു സിഗരറ്റ് കത്തിച്ചു പുകച്ചുകൊണ്ട് അവൻ ദൂരേക്ക് നോക്കി നിന്നു.

“എന്താടാ ഇത്ര വലിയ ചിന്ത ” ദേവന്റെ കൊള്ളീഗ്‌സ് ആയ കൈലാഷ് അങ്ങോട്ടേക്ക് എത്തി ചോദിച്ചു.

“ഏയ് ഒന്നുമില്ല ”

“വേറൊന്നുമല്ലട.. അവന്റെ പെങ്കൊച്ചിനെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story