ദേവനന്ദ: ഭാഗം 22

ദേവനന്ദ: ഭാഗം 22

എഴുത്തുകാരി: ടീന കൊട്ടാരക്കര

നന്ദ തിരിച്ചു തറവാട്ടിലെത്തിയപ്പോൾ സാവിത്രി വന്നിട്ടുണ്ടായിരുന്നു. അവളെ കണ്ടതും അവർ ചിരിച്ചു. അവളും ചിരിച്ചു. താനായി ഒഴിഞ്ഞു തന്നല്ലോ എന്ന ആശ്വാസമാകും അവർക്കെന്നു അവൾ ചിന്തിച്ചു. അകത്തു എല്ലാവരും കൂടിയിരിക്കുന്നു. എന്തൊക്കെയോ തിരക്കിട്ട ചർച്ചയിൽ ആണ്. കല്യാണത്തിനുള്ള ഇൻവിറ്റേഷൻ കാർഡ് നോക്കുവാണ്. അവൾ ഒഴിഞ്ഞു മാറി അകത്തേക്ക് നടന്നു.

” നന്ദാ.. ഒന്നിവിടെ വരൂ ”
ആതിര അവളെ പിന്നിൽ നിന്ന് വിളിച്ചു. അവൾ തിരിഞ്ഞ് നോക്കി

“വാ ഇവിടെ വന്നിരിക്ക് ” അവൾ നന്ദയെ അടുത്തേക്ക് വിളിച്ചു.

” നീ ഒരു ഡിസൈൻ സെലക്ട്‌ ചെയ്ത് താ. എനിക്ക് ഏത് വേണമെന്നൊരു കൺഫ്യൂഷൻ ”

“എനിക്ക് സെലക്ട്‌ ചെയ്യാനൊന്നും അറിയില്ല. ” അവൾ പോകാൻ തുടങ്ങി

“ഹ അങ്ങനെ പോകല്ലേ.. നിനക്ക് ഇഷ്ടം ആയ ഒരെണ്ണം എടുക്ക്. ” അവൾ നിർബന്ധിച്ചു. ദേവനും അപ്പോഴേക്കും അങ്ങോട്ട് കടന്ന് വന്നു.

” എന്താ ആതിരേ ” അവൻ ചോദിച്ചു.

“ദേവേട്ടാ, ഏതെടുക്കണം എന്നൊരു കൺഫ്യൂഷൻ അതാ ഞാൻ നന്ദയോട് ചോദിച്ചത്.. നീ ഒരെണ്ണം നോക്കിയെടുക്ക് ” അവൾ കുറെ കാർഡുകൾ നന്ദയ്ക്ക് നേരെ നീട്ടി. തന്നെ മനഃപൂർവം വേദനിപ്പിക്കാൻ വേണ്ടിയാകും ആതിര ഇതെല്ലാം ചെയുന്നത് എന്നവൾക്ക് മനസിലായി. നന്ദ അലക്ഷ്യമായി ചിലത് നോക്കി, കയ്യിൽ കിട്ടിയ ഒരെണ്ണം അവൾക്കു നേരെ നീട്ടികൊണ്ട് അകത്തെ മുറിയിലേക്ക് നടന്നു. ഇത് നല്ല ഡിസൈൻ ആണെന്ന് ദേവേട്ടനും പറയുന്നത് അവൾ കേട്ടു. രാത്രി വരെയും അവൾ മുറിയിൽ കഴിച്ചുകൂട്ടി.

അത്താഴം കഴിക്കാനായി മാലിനി വന്നു വിളിച്ചപ്പോഴാണ് അവൾ പുറത്തേക് ഇറങ്ങിയത്. മറ്റുള്ളവർ എല്ലാം കഴിച്ചു കഴിഞ്ഞു. മാലിനിയും നന്ദയും മേശയ്ക്കു അരികിലേക്ക് നടന്നു. അപ്പോഴും ദേവേട്ടൻ പോയിട്ട് ഉണ്ടായിരുന്നില്ല. അതിരയുമായി അടുത്തിടപഴകി ദേവേട്ടൻ അവിടെ കസേരയിൽ ഇരിക്കുന്നു. ഓരോന്നൊക്കെ പറഞ്ഞു അവർ പൊട്ടിച്ചിരിക്കുന്നുണ്ട്. നന്ദ അവർക്ക് എതിർവശത്തായി വന്നിരുന്നു. ആഹാരം കഴിക്കുന്നതിനിടയിൽ അവൾ ദേവനെ നോക്കി. അവന്റെ ഒരു നോട്ടം പോലും അവളുടെ നേർക്ക് വന്നില്ല. ആതിര ഒരു വിജയഭാവത്തോടെ ദേവനോട് ചേർന്നിരുന്നു.

“ഇപ്പോഴും വേദനയുണ്ടോ നിനക്ക് ” ആതിരയുടെ കൈയിലെ മുറിവിൽ തൊട്ടുകൊണ്ട് ദേവൻ ചോദിച്ചു

” ഉണ്ടായിരുന്നു.. ഇപ്പൊ ദേവേട്ടൻ തൊട്ടപ്പോ കുറഞ്ഞ പോലെ” ആതിര അവന്റെ അരികിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു പറഞ്ഞു.

ആഹാരം തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ലന്നു നന്ദയ്ക്ക് തോന്നി. ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു അവൾ കഴിപ്പ് മതിയാക്കി എണീറ്റു. ദേവേട്ടൻ ആതിരയുടെ കൂടെ നിൽക്കുന്നത് കാണാൻ മനസ് അനുവദിക്കുന്നില്ല. വീണ്ടും അവൾ മുറിയിൽ അഭയം പ്രാപിച്ചു.

അടുത്ത ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ മീര വന്നിട്ടുണ്ടായിരുന്നില്ല. എന്താ കാര്യമെന്ന് കല്യാണിക്കും അറിവുണ്ടായില്ല.

“അവൾ എന്തോ വലിയ ഇൻവെസ്റ്റിഗേഷനിൽ ആണ് ” കല്യാണി പറഞ്ഞു.

” എന്താണെന്ന് നിനക്ക് അറിയാമോ ”

“എനിക്ക് കൂടുതലൊന്നും അറിയില്ല. ആതിരയെക്കുറിച്ചു ആണെന്ന തോന്നുന്നത് ”

“അവളെക്കുറിച്ചു എന്ത് അന്വേഷിക്കാനാ.. മുത്തശ്ശി തന്നെ എല്ലാം വെളിപ്പെടുത്തും..”

“അതും ശെരിയാ. ” കല്യാണി പറഞ്ഞു

” വിഷ്ണു സർ ഇവിടെ ഇല്ലടി… എന്തോ അത്യാവശ്യം ആണെന്ന് പറഞ്ഞു പോയേക്കുവാ ”

“നിന്നോട് പറഞ്ഞില്ലേ.. എവിടേക്ക് ആണെന്ന് ” നന്ദ ചോദിച്ചു

” എല്ലാം തിരിച്ചു വരുമ്പോൾ പറയാമെന്നു പറഞ്ഞു.. ഞാനും കൂടുതൽ ഒന്നും ചോദിച്ചില്ല ”

“മം ” നന്ദ മൂളി

ഫസ്റ്റ് അവർ കഴിഞ്ഞപ്പോഴാണ് മീര ക്ലാസ്സിലേക്ക് വന്നത്.
” എന്താ താമസിച്ചത് ” നന്ദ ചോദിച്ചു

” ഞാൻ എന്റെ ബാംഗ്ലൂർ ഉള്ള ചില ഫ്രണ്ട്‌സ് ആയിട്ട് സംസാരിച്ചു. ആതിരയെക്കുറിച്ചൊരു അന്വേഷണം. ”

“എന്നിട്ടെന്തായി ” കല്യാണി ആകാംഷയോടെ ചോദിച്ചു.

“കുറച്ചു വിവരങ്ങൾ കിട്ടി.. ബാക്കി കൂടി അറിയണം ഇനി.. എല്ലാം ഞാൻ പിന്നെ വിശദമായി പറയാം ” അവൾ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
നന്ദ എല്ലാം കേട്ടുകൊണ്ട് ഇരുന്നതല്ലാതെ മറുപടി പറഞ്ഞില്ല.

ക്ലാസ്സ്‌ കഴിഞ്ഞു തറവാട്ടിലേക്ക് വരാൻ അവൾക്ക് മടിപോലെ തോന്നിച്ചു. ആതിരയെ കാണുമ്പോൾ, അവളോടൊപ്പം ദേവേട്ടനെ കാണുമ്പോൾ എല്ലാം നന്ദയുടെ ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെടും. മീരയും കല്യാണിയും പറഞ്ഞത് പോലെ താനൊരു മണ്ടത്തരം ആണ് കാണിച്ചതെന്ന് ഇടയ്ക്കൊക്കെ മനസ്സിൽ തോന്നാൻ തുടങ്ങി. അത്രയും പേരുടെ മുന്നിൽ വെച് ദേവേട്ടൻ തുറന്ന് പറഞ്ഞതല്ലേ ഇഷ്ടം ആണെന്ന്… എന്റെയൊരു വാക്ക് മതിയായിരുന്നു ഇന്ന് താൻ ദേവേട്ടന്റെ സ്വന്തം ആയേനെ. പക്ഷെ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾക്കു ഇടയിൽ താൻ കാരണം ആതിരയുടെ മരണം സംഭവിക്കാതെയിരിക്കാൻ തറവാട്ടിൽ അശുഭമായി ഒന്നും നടക്കാതെയിരിക്കൻ തന്റെ തീരുമാനം തന്നെയായിരുന്നു ശെരിയെന്നു അവൾ സ്വയം മനസിനോട് മന്ത്രിച്ചുകൊണ്ടിരുന്നു. എങ്കിലും ആതിരയുടെ അന്നത്തെ പെരുമാറ്റം ഓർക്കുമ്പോൾ, അവൾ ഇതെല്ലാം മനഃപൂർവം ചെയ്തത് പോലൊരു തോന്നൽ. തെറ്റാണോ ശെരിയാണോ ചെയ്തതെന്ന് അറിയാത്തൊരു മനസോടെ നന്ദ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു.

അവൾ കണ്ണാടിയ്ക്കു മുന്നിൽ ചെന്ന് തന്റെ പ്രതിബിംബത്തിലേക്ക് നോക്കി നിന്നു..

“ദേവേട്ടൻ… തന്റെ ദേവേട്ടനെയാണ് മറ്റൊരാൾക്ക്‌ വിട്ടുകൊടുത്തിരിക്കുന്നത്.. അതും ആതിരച്ചേച്ചിക്ക് ” നന്ദ സ്വയം പറഞ്ഞു. എന്തിനെന്നറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു.

തുടർന്നുള്ള ദിവസങ്ങൾ നന്ദ ക്ലാസിൽ പോയില്ല. നിശ്ചയത്തിന്റെ തിരക്കും കാര്യങ്ങളുമൊക്കെ ആയത്കൊണ്ട് തറവാട്ടിൽ ഒരു സഹായത്തിനു നിൽക്കാൻ സുമതി അവളോട്‌ നിർദ്ദേശിച്ചു. അവൾ മറുത്തൊന്നും പറഞ്ഞില്ല.

കേവലം നാല് ദിനങ്ങൾ കൂടിയേ ഉള്ളു നിശ്ചയത്തിന്. അന്ന് പരസ്പരം മോതിരം അണിയിച്ചു കഴിഞ്ഞാൽ പിന്നെ ദേവേട്ടൻ ആതിരയ്ക്കു സ്വന്തം ആകാൻ പോവുന്നു.ഓരോന്നൊക്കെ ഓർത്തിട്ട് നന്ദയ്ക്ക് ഭ്രാന്ത്‌ പിടിക്കുന്നത്പോലെ തോന്നി. ‘ ഇപ്പോൾ ചെന്ന് പറഞ്ഞാലോ ദേവേട്ടനോട് ആതിര ആളത്ര ശെരിയല്ലന്ന്… അവൾക്ക് ദുരുദ്ദേശം ഉണ്ടെന്ന്.. ‘ നന്ദ ആലോചിച്ചു
‘എന്ത് ദുരുദ്ദേശം ആണെന്ന് തിരികെ ചോദിച്ചാൽ താൻ എന്ത് മറുപടി പറയും.. ഒന്നും പറയാൻ ഇല്ലല്ലോ ‘ അവൾ സ്വയമേ പറഞ്ഞു.

ആരും ആവശ്യപ്പെടാതെ തന്നെ നന്ദ അടുക്കള ജോലികൾ ഏറ്റെടുത്തു. മറ്റുള്ളവരിൽ നിന്നുമുള്ള ഒരു രക്ഷപെടൽ ആയിരുന്നു അവൾക്കത്. ഒരു തരം വാശിയോട് കൂടി അവൾ അടുക്കളയിലെ സകല പണികളും എടുത്തു. രാത്രി നേരം വൈകി ഉറങ്ങാനും എല്ലാവരും ഉണരുന്നതിനു മുൻപേ അടുക്കളയിലേക്ക് കയറാനും അവൾ ശ്രെമിച്ചു.

*******************************

അടുക്കളപ്പുറത്തു പാത്രം കഴുകിക്കൊണ്ട് ഇരിക്കുമ്പോഴാണ് മാലിനി ചെറിയമ്മ അവളെ വിളിക്കാൻ വന്നത്. എല്ലാവരും ഡ്രസ്സ്‌ എടുക്കാൻ പോവാണത്രെ. തന്നെയും കൂട്ടിക്കൊണ്ട് ചെല്ലാൻ ദിനകരൻ ചേട്ടൻ പ്രത്യേകം പറഞ്ഞെന്ന്.
ഞാനില്ലെന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും മാലിനി അവളെ നിർബന്ധിച്ചു കൂടെ കൂടി.

ടൗണിലെ ഒരു വലിയ ടെക്സ്റ്റൈൽസിലേക്കാണ് അവർ പോയത്. അവിടെ ചെന്നിറങ്ങിയതും ദേവേട്ടനും അച്ഛനും അമ്മയും നിൽക്കുന്നത് കണ്ടു. എല്ലാവരും അകത്തേക്ക് കയറി. ആതിര ദേവന്റെ കയ്യിൽ വിരൽ കോർത്തുകൊണ്ട് ചേർന്ന് നടന്നു. അത് കണ്ടപ്പോൾ വരേണ്ടിയിരുന്നില്ലന്ന് നന്ദയ്ക്ക് തോന്നിപോയി.

മറ്റുള്ളവർ എല്ലാം ഡ്രസ്സ്‌ സെലക്ട്‌ ചെയ്തപ്പോൾ നന്ദ ഒരിടത് ഒഴിഞ്ഞു നിന്നു. അവൾ ഒറ്റക്ക് നിൽക്കുന്നത് കണ്ടിട്ട് ദിനകരൻ ചെന്ന് അവളെ കൂട്ടികൊണ്ട് വന്നു.
അത് വരെയും ദേവേട്ടന്റെ അച്ഛന് തന്നോട് ദേഷ്യം ആണെന്നാണ് നന്ദ കരുതിയിരുന്നത്.
എല്ലാവരോടും ഒപ്പം നന്ദയ്ക്കും ഇഷ്ട്ടപെട്ട ഡ്രസ്സ്‌ എടുത്തോളാൻ പറഞ്ഞു. ഒരു പീക്കോക് കളർ സാരിയിൽ കണ്ണുടക്കിയെങ്കിലും അവൾ പെട്ടന്ന് നോട്ടം മാറ്റി. വില കുറഞ്ഞ ഒരു സാരി പെട്ടന്ന് സെലക്ട്‌ ചെയ്ത് അവൾ മാറി. തുടർന്ന് ആഭരണങ്ങളും വാങ്ങി അവർ തറവാട്ടിലേക്ക് മടങ്ങി.

തിരികെയെത്തിയതും നന്ദ വേഷം മാറി വീണ്ടും അടുക്കള ജോലികളിൽ മുഴുകി. ഇടക്ക് തന്റെ പശുവിന്റെ അടുത്തെത്തി അവളെ തലോടി നിൽക്കും, അവളോട് സംസാരിക്കും, വീണ്ടും അടുക്കളജോലി.

നിശ്ചയദിവസം അടുക്കുംതോറും നന്ദയ്ക്ക് മനസ്സിൽ ആധിയേറി. മുത്തശ്ശി വരുമെന്നാണ് പറഞ്ഞത്.. വരാതെയിരിക്കുമോ? വരും.. അവൾ മനസ്സിൽ ഉരുവിട്ടു.

ശനിയാഴ്ച സന്ധ്യാ നേരം തിരക്കിട്ട ജോലികളിൽ ആയിരുന്നു നന്ദ. പിറ്റേന്ന് നിശ്ചയം ആണ്. തറവാട് മുറ്റത്ത് പന്തൽ ഉയർന്നു, ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. അടുക്കളപ്പണി കൂടാതെ പുറംപണികളിലും അവൾ ഏർപ്പെട്ടു. പിറകു വശത്തെ മാറാല അടിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് രാഘവൻ ചെറിയച്ഛന്റെ മക്കൾ അങ്ങോട്ടേക്ക് വന്നത്.

“നന്ദേച്ചി..ഉമ്മറത്തേക്ക് ചെല്ലാൻ പറഞ്ഞു ”

“ആര് പറഞ്ഞു? ”

“അച്ഛൻ.. പെട്ടന്ന് വരണേ ” അവർ അകത്തേക്ക് ഓടിപോയി. അവിടെ എന്തെങ്കിലും ജോലി ചെയ്യാൻ ഉണ്ടാകും എന്ന് കരുതിയാണ് നന്ദ അങ്ങോട്ടേക്ക് എത്തിയത്. ഉമ്മറത്തേക്ക് കയറിയതും നന്ദ സ്തബ്ധയായി നിന്ന് പോയി.

” മുത്തശ്ശി !”

മുത്തശ്ശി വന്നിരിക്കുന്നു. കൂടെ അച്ഛനും അമ്മയും ഉണ്ട്.

“ദേവൻ പോയി കൂട്ടികൊണ്ട് വന്നതാ ” ചെറിയമ്മമാർ അടക്കം പറയുന്നതവൾ കേട്ടു. ദേവേട്ടൻ മുത്തശ്ശിക്ക് അരികിൽ നില്കുന്നു. സാവിത്രിയും ദിനകരനും കൂടെ ഉണ്ട്. നന്ദയെ കണ്ടതും മുത്തശ്ശി ചിരിച്ചു. അടുത്തേക്ക് വരാൻ കൈ കൊണ്ട് ആംഗ്യം കാട്ടി.

“മുത്തശ്ശി.. നാളെയെ വരുള്ളൂ എന്ന് പറഞ്ഞിട്ട്.. ” അവൾ അത്ഭുതത്തോടെ ചോദിച്ചു.

” നാളെ വരാൻ ഇരുന്നതാ.. പക്ഷെ എത്രയും വേഗം വേണമെന്ന് ദേവന് നിർബന്ധം ” ദേവകിയമ്മ പറഞ്ഞു. നന്ദ ദേവനെ നോക്കി. അവൻ അവളെ ഗൗനിക്കാതെ നിന്നു.

ആതിരയും അപ്പോഴേക്ക് അങ്ങോട്ടേക്കെത്തി. മുത്തശ്ശിയെ കണ്ടതും അവൾ നിശ്ചലമായി നിന്നു. ശേഖരനും രാഘവനും അച്യുതനും ദേവകിയമ്മയ്ക്ക് അരികിലെത്തി .

” അമ്മയ്ക്ക് വരാൻ പറ്റുമെന്ന് ഞങ്ങൾ കരുതിയില്ല ” ശേഖരൻ പറഞ്ഞു

” അതെന്താ ശേഖരാ, എന്റെ പേരക്കുട്ടിയുടെ നിശ്ചയത്തിന് ഞാൻ വരാതെ ഇരിക്കുമോ ”

” അല്ല… സുഖം ഇല്ലാത്തത് കൊണ്ട് യാത്രയൊന്നും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story