ഗൗരി: ഭാഗം 42

ഗൗരി: ഭാഗം 42

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആർച്ച ഗുപ്തനെ രൂക്ഷമായി നോക്കി
നീ നോക്കി പേടിപ്പിണ്ടാ, ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് ,ശരത്തിനെ നീ മറക്കണം ,നീ എന്തിനാ അവനെ ഇനി ഓർക്കുന്നത്
അതൊക്കെ എന്റെ പേർസണൽ കാര്യങ്ങളാണ് ,താനതിൽ ഇടപ്പെടണ്ട

ഞാൻ ഇടപ്പെടും അതിനുള്ള അവകാശം എനിക്കുണ്ട്

എന്തവകാശം

ആ കൈയ്യിൽ കിടക്കുന്ന മോതിരം ഇട്ടത് ഞാനാണ്

ആർച്ച വിരലിലെ മോതിരത്തിലേക്ക് ഒന്നു നോക്കി

നീയൊരു കാര്യം മനസ്സിലാക്കണം പിടിച്ചു വാണ്ടേണ്ടതല്ല സ്നേഹം അത് അറിഞ്ഞു നൽകേണ്ടതാണ് ,അങ്ങനെ അറിഞ്ഞു സ്നേഹം കിട്ടാനായിട്ട് ഒരു ഭാഗ്യം വേണം ,ഇത് മനസ്സിലാക്കാതെ യാണ് താൻ ശരത്തിന്റെ പിന്നാലെ നടക്കുന്നത്

കഴിഞ്ഞോ ക്ലാസ്സ് കഴിഞ്ഞെങ്കിൽ എനിക്ക് പോകാമായിരുന്നു

എവിടെക്ക്
നീ എവിടെക്കും പോകുന്നില്ല ,ഐസ്ക്രീo പറഞ്ഞിട്ടുണ്ട് അത് കഴിച്ചിട്ട് പോയാൽ മതി
വെറുതെ എന്റെ കൈ ക്ക് പണി യുണ്ടാക്കണ്ടാ

ആർച്ചക്ക് അവനെ ധിക്കരിച്ച് അവിടെ നിന്നും ഏണിറ്റു പോകണമെന്നുണ്ടായിരുന്നു, പക്ഷേ എന്തോ അതിന് കഴിയുന്നില്ല ,ഗുപ്ത നോടുള്ള ഭയമാണോ അതോ അവന്റെ ആജ്ഞാശക്തിക്കു മുൻപിൽ താൻ അശക്തയാവുകയാണോ അറിയില്ല എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന്

ദേ .. ഐസ് ക്രീം വന്നു ,സ്വപ്നം കണാതെ കഴിക്ക് ,ഇതു മുഴുവനും കഴിക്കണം കാശ് കൊടുത്തു വാങ്ങുന്നതാണ് അതോർമ്മ വേണം

ആർച്ച എങ്ങനെയോ അത് മുഴുവൻ കഴിച്ച് തീർത്തു

റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി

ഇനി നീ എങ്ങോട്ടാണ് പോകുന്നത് ആർച്ച കൊച്ചമ്മേ

ത്തതൊക്കെ താനറിയുന്നതെന്തിനാ

അറിയണം നീയിപ്പോ എന്റെ കൂടെ വരണം

എവിടെക്ക് ,
ഞാൻ വരില്ല എനിക്ക് ഷോപ്പിംഗ് ഉണ്ട്

ഒരു അര മണിക്കൂർ നീയെന്റെ കൂടെ വന്നെ പറ്റു

എന്റെ കൂട്ടുക്കാരി ദേ അവിടെ വന്ന് നിൽക്കുന്നുണ്ട് ,എനിക്ക് പോയേ പറ്റൂ

നീ നിന്റെ കൂട്ടുക്കാരിയോട് ഞാൻ സംസാരിക്കാം

വേണ്ട അതിന്റെ ആവശ്യമില്ല

ശരി എന്നാൽ നീ പോയി പറഞ്ഞിട്ട് വായോ ,ഞാൻ ഇവിടെ നിൽക്കാം

ആർച്ച മെറിന്റെ അടുത്തേക്ക് ചെന്നു

മെറിൻ ഗുപ്തനെ കണ്ടിരുന്നു

ആർച്ചേ …..
അത് അന്ന് നിന്നെ തല്ലിയ സുന്ദരനല്ലേ ,നിങ്ങളിപ്പോ ഞാനന്ന് പറഞ്ഞപോലെ ആയോ

മെറിനെ നീ എന്റെ കൈയ്യിൽ നിന്നും എന്തെങ്കിലും വാങ്ങും ,അവൻ ആരാണെന്നറിയോ ഗുണ്ടയാണ് ,പേര് ഗുപ്തൻ മമ്മിയുടെ റിലേഷൻ ആണ് ,ഗൗരിക്ക് വേണ്ടി മമ്മി ഇവന്റെടുത്താണ് ക്വാട്ടേഷൻ കൊടുത്തത് ,അത് ഞങ്ങൾക്ക് തന്നെ വിനയായി

നീ പറയുന്നത് എനിക്ക്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story