ഗൗരി: ഭാഗം 45

ഗൗരി: ഭാഗം 45

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആർച്ച തിരഞ്ഞു നോക്കി
ഗൗരിയാണെന്ന് കണ്ടപ്പോൾ അവൾ തല വെട്ടിച്ചു
ആർച്ചേ ….. ഒന്നുകൂടി വിളിച്ചു ഗൗരി
ആർച്ച കേട്ട ഭാവം നടിച്ചില്ല, ഗൗരിയുടെ കൈ തട്ടിമാറ്റി

ഗൗരി അവളുടെ അടുത്ത കസേരയിൽ ഇരുന്നു

ആർച്ച വിഷമിക്കണ്ടാ ,ആന്റിക്ക് പെട്ടെന്ന് സുഖമാവും, ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട് ആന്റിക്ക് വേണ്ടി,

എന്തിന് എന്റെ മമ്മീ മരിക്കാനോ അതിന് വേണ്ടിയാണോ എല്ലാവരും പ്രാർത്ഥിക്കുന്നത്
പ്രാർത്ഥിച്ചോ എല്ലാവരും പ്രാർത്ഥിക്ക്

ആർച്ച … ഇങ്ങനെയൊന്നും പറയരുത് ,ഇങ്ങനത്തെ പല അവസ്ഥയിൽ കൂടി കടന്ന് പോയവരാണ് ഞങ്ങൾ ഒരിക്കലും ഞങ്ങൾ ഓരൾക്ക് ആപത്ത് ഉണ്ടാവാൻ പ്രാർത്ഥിക്കില്ല

എന്റെ മമ്മീയല്ലേ എല്ലാവരുടെയും ശല്യം ,ഇപ്പോ എല്ലാവരും സന്തോഷിക്കുയായിരിക്കും ,എന്റെ മമ്മീ നിങ്ങൾക്കൊക്കെ ഒരു ഭീകരത്തി ആയിരിക്കും ,എനിക്ക് വേണ്ടിയാണ് എന്റെ മമ്മീ ഇങ്ങനെയൊക്കെ ആയത്
ആർച്ച കുറച്ച് ഉറക്കെയാണ് സംസാരിച്ചത്

ആർച്ചയുടെ സംസാരം കേട്ട് ശരത്ത് അവരുടെ അടുത്തേക്ക് വന്നു

എന്താ … ആർച്ചേ ഇത് ,ആശ്വാസിപ്പിക്കാൻ വന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് ,അതുമാത്രമല്ല ഇതൊരു ഹോസ്പിറ്റലാണ് പിന്നെ അകത്ത് കിടക്കുന്നത് നിന്റെ മമ്മീ യാ ണ് അത് നിനക്ക് ഓർമ്മ വേണം ,ഈ സമയത്ത് മറ്റുള്ളവരെ കുറ്റപ്പെടുത്തി കൊണ്ടിരിക്കാതെ മമ്മിക്ക് വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്ക് ,ആന്റിക്ക് ഒന്നു വരുത്തല്ലെന്ന് പെട്ടെന്ന് ജീവിതത്തിലേക്ക് തിരിരിച്ചു വരാനായിട്ട്

ആർച്ച കോപത്തോടെ ശരത്തിനെ നോക്കി

ഗൗരി ശരത്തിനോട് പോകാനായിട്ട് കണ്ണു കൊണ്ടു കാണിച്ചു ,ആർച്ചയുടെ അവസ്ഥ ഗൗരിക്ക് മനസ്സിലായി ,മമ്മിക്ക് പറ്റിയ അപകടത്തിൽ ആർച്ച ആ കെ ഒന്നുലഞ്ഞിട്ടുണ്ട് ,അവൾ ദേഷ്യത്തിലാണ് സo സാരിച്ചതെങ്കിലും അവളുടെ സങ്കടമാണ് ദേഷ്യമായി പുറത്ത് വന്നത് ,ഗൗരിക്ക് ആർച്ചയോട് ഒരു ദേഷ്യവും തോന്നിയില്ല
അവളുടെ സ്ഥാനത്ത് താനായിരുന്നാലും ഇങ്ങനെ ആയിരിക്കും പെരുമാറുക

ഗൗരി കുറച്ച് നേരം കൂടി ആർച്ചയുടെ അടുത്തിരുന്നിട്ടാണ് ഗൗരി പോയത്

തനിക്ക് വിഷമമായോ ആർച്ചയുടെ പെരുമാറ്റത്തിൽ
പോകാൻ നേരം ശരത്ത് ഗൗരിയോട് ചോദിച്ചു

ഏയ് ഇല്ല സാർ ,
ആർച്ചയെ എനിക്ക് മനസ്സിലാവും ,അവളുടെ ലോകം അവളുടെ അമ്മയാണ് ,അമ്മക്ക് ഇങ്ങനെ വന്നപ്പോൾ ആള് ആ കെ പേടിച്ചു, അത് അവള് ദേഷ്യപ്പെട്ട് തീർക്കുന്നതാണ്

ഉവ്വ് ഇതുപോലെ ചിന്തിക്കാൻ തനിക്ക് മാത്രമേ കഴിയൂ

*

അണ്ണാ …… അണ്ണൻ ഇന്നലെ എവിടെ ആയിരുന്നു ഞാൻ എത്ര വട്ടം വിളിച്ചു

നീ എന്തിനാ വിളിച്ചത്

അണ്ണൻ എവിടെ ആയിരുന്നു ,അമ്മ ഒരു പാട് വട്ടം എന്നെ വിളിച്ചു

എന്നിട്ട് നീയെന്താ പറഞ്ഞത് ,

ഞാൻ പറഞ്ഞു അണ്ണൻ ഇന്നലെ രാത്രി വന്നിട്ടില്ലായെന്ന്

എടാ പോത്തേ … നിനക്ക് വേറെ എന്തെങ്കിലും പറയമായിരുന്നില്ലെ

ഞാൻ വേറെ എന്താ പറയാ …

ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെ എന്നിട്ട് നിനക്ക് തരാട്ടോ

ഗുപ്തൻ അമ്മയെ വിളിച്ചു, കുറച്ച് നേരം സംസാരിച്ചിട്ട് തിരികെ വന്നു

നീ അമ്മയോട് എന്താടാ പറഞ്ഞത് ,

ഞാനൊന്നും പറഞ്ഞില്ല ,അണ്ണൻ എവിടെക്കാണ് പോയതെന്നറിയില്ലാന്ന് പറഞ്ഞു

നീ അതു മാത്രം പറഞ്ഞൂ ള്ളൂ ഒന്ന് ഓർത്ത് നോക്കിയെ ഞാൻ ആർച്ചയെ കെട്ടുന്ന് പറഞ്ഞ കാര്യം നീ അമ്മയോട് പറഞ്ഞില്ലേ

ആ …. അത് ഞാൻ പറഞ്ഞു
പിന്നെ പറയണ്ടേ ,അമ്മ അറിയണ്ടേ കാര്യങ്ങളൊക്കെ

എന്തായാലും അമ്മ വെറൊന്നും പറഞ്ഞില്ല

അപ്പോ അമ്മക്കും സമ്മതം
അത് പോട്ടെ അണ്ണൻ ഇന്നലെ എവിടെയായിരുന്നു

സുധയാന്റി ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ്
ഉണ്ടായ കാര്യങ്ങൾ ഗുപ്തൻ പറഞ്ഞു

അയ്യേ ….. മോശം അവള് കൈയ്യിൽ പിടിച്ചപ്പോൾ അണ്ണൻ അവിടെ ഇരുന്നു അവൾക്ക് കൂട്ടായി ,ഒന്നില്ലെങ്കിലും അണ്ണൻ അണ്ണന്റെ നിലയും വിലയും നോക്കണ്ടേ ,ഒരു പെണ്ണ് കൈയ്യിൽ തൊട്ടപ്പോഴെക്കും അണ്ണൻ അവിടെ ഫ്ലാറ്റ് ആയി ,എന്നോട് പറഞ്ഞത് പറഞ്ഞു അവരോട് പറയരുത് അവര് അണ്ണനെ കളിയാക്കി കൊല്ലും

പോടാ ……

എന്റെ അണ്ണാ അവള് ഒരു നമ്പർ ഇറക്കി നോക്കിയതായിരിക്കും ,അണ്ണൻ കോഴിയാണോന്നറിയാൻ ,അതിൽ അണ്ണൻ നൂറിൽ നൂറ് മാർക്കോടെ പാസ്സായി ,എന്നാലും അണ്ണാ ഒരു പെണ്ണ് തൊട്ടപ്പോഴെക്കും ..
അത് മുഴുമിപ്പിക്കാൻ ഗുപ്തൻ അവനെ അനുവദിച്ചില്ല ,ഗുപ്പതൻ അവനെ തല്ലാനായി ഓടിച്ചു

അവൻ ഗുപ്തനെ വെട്ടിച്ച് ഓടിപ്പോയി

ഗുപ്ത ന് ആകെ ഒരു ചമ്മൽ അനുഭവപ്പെട്ടു, ശ്ശേ …. നാണക്കേടായി

അവള് കൈയ്യിൽ പിടിച്ചപ്പോൾ ….വേണ്ടായിരുന്നു എണീറ്റു പോരമായിരുന്നു .പക്ഷേ ഒറ്റക്കാക്കി പോരാൻ തോന്നിയില്ല, അവൻ പറഞ്ഞപ്പോലെ ആയിരിക്കുമോ കാര്യങ്ങൾ,

ഇനി ഹോസ്പിറ്റലിലേക്ക്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story