മിഥുനം: ഭാഗം 8

Share with your friends

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

അലമാരയുടെ ഏറ്റവും താഴെ തട്ടിൽ ഗിഫ്റ്റ് വെച്ചു എഴുന്നേറ്റ് അലമാര ചേർത്തടക്കുമ്പോഴാണ് പിന്നിൽ നിന്നും രണ്ട് ബലിഷ്ഠമായ കയ്യുകൾ ദേവുവിനെ പിന്നിൽ നിന്നും കടന്നു പിടിച്ചതും. നിലവിളിക്കാൻ പോലും ആകാതെ ഒരു നിമിഷത്തെ ഞെട്ടലിൽ ദേവു അശക്തയായിപ്പോയി..

ആ കൈകൾ അവളെ എടുത്തുയർത്തി വട്ടം കറക്കി..

” എന്നെ വിട്. ” ദേവു അലറിയതും ആ കൈകൾ അയഞ്ഞു. നിലത്തു വീണ ദേവു എഴുന്നേറ്റപ്പോൾ കാണുന്നത് തുറിച്ച കണ്ണുകളുമായി തന്നെ നോക്കി തലയിൽകൈവെച്ചു നിൽക്കുന്ന ഒരു യുവാവിനെ ആണ്.

” ഐ ആം സോ സോറി . ആളറിയാതെ ഞാൻ. ”

ദേവു അവനെ ആകമാനം ഒന്ന് നോക്കി. കണ്ടാൽ ഒരു ഇരുപത് വയസോളം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. കുറ്റിത്താടി.. ബ്രൗൺ കളറിലെ കണ്ണുകൾ. നേർത്ത പുരികം അലസമായ മുഖഭാവം..

അപ്പോഴേക്കും ദേവുവിന്റെ നിലവിളി കേട്ട് രാധിക മുകളിലേക്ക് വന്നു. നിലത്തു വീണു കിടക്കുന്ന ദേവുവിനെ അവർ പിടിച്ചെഴുന്നേല്പിച്ചു.

” എന്താ എന്തുപറ്റി “?
സംഭവിച്ചത് കേട്ടതും അവർ പൊട്ടിച്ചിരിച്ചു.
” നീയെന്തിനാടാ അജൂ ദേവൂനെ എടുത്തുപൊക്കിയത്? ”

” അത് ഞാൻ മാളുവാണെന്നു വിചാരിച്ചിട്ടാ. രണ്ട് മാസം കൂടി കാണുന്നതല്ലേ അപ്പൊ ഒന്ന് ഞെട്ടിക്കാമെന്നു വിചാരിച്ചു. പക്ഷെ ഞെട്ടിയത് ഞാനും. ”

ഒന്നും മനസിലാകാതെ നിന്ന ദേവുവിനോട് രാധിക പറഞ്ഞു.
” മോളേ ഇത് അർജുൻ. ഞങ്ങളുടെ അജു. എന്റെ ഏട്ടന്റെ മോനാ. ”

“മോനേ ഇത് ദേവിക. ദേവു. ഉണ്ണിയെ നോക്കാൻ വന്ന കുട്ടിയാ . ”
അവൾ അവനെ നോക്കി പുഞ്ചിരിച്ചു..

“എന്നാലും നീയെന്താ അജൂ പറയാതെ ഒരു വിസിറ്റ്? ”
ഹാളിൽ ഇരിക്കുമ്പോൾ രാധിക ചോദിച്ചു.

” അപ്പച്ചീ ട്രിപ്പും കഴിഞ്ഞ് തിരിച്ചുള്ള ഫ്ലൈറ്റിൽ ഇരിക്കുമ്പോഴാ ഉണ്ണിയേട്ടന്റെ മെസേജ്. മാളുവിന്റെ പിറന്നാൾ മറന്നൊന്നും ചോദിച്ചു. പിന്നെ നേരെ ഇങ്ങോട്ട് പോന്നു. ”

” നീയപ്പോൾ വീട്ടിൽ പോയില്ലേ? ”

” ഇല്ല അപ്പച്ചീ. അമ്മയോട് പറഞ്ഞിട്ടുണ്ട്. ഐ ആം സോ hungry. എന്തേലും ഒന്ന് എടുത്ത് വെക്ക് ”

” നീ കുളിച്ചിട്ട് വാ മോനേ. അപ്പോഴേക്കും എടുത്തു വെക്കാം. ”

അജു ഓടി പടികൾ കയറി മുകളിലേക്ക് പോയി.

” കറികൾക്കൊക്കെ ഒരു പ്രേത്യേക ടേസ്റ്റ് ആണല്ലോ അപ്പച്ചീ. ”

“ദേവു ഉണ്ടാക്കിയതാ മോനേ. ”

” സൂപ്പർ ആയിട്ടുണ്ട് ചേച്ചീ. ”
ദേവു പുഞ്ചിരിച്ചു.
അവൻ കഴിച്ചു തീരുന്നതിനു അനുസരിച്ച് അവൾ അവനു വിളമ്പി കൊടുത്തു
“ചേച്ചി ആള് കൊള്ളാല്ലോ. ഞാൻ ചോദിക്കാൻ വിചാരിക്കുമ്പോഴേ വിളമ്പി തരുന്നല്ലോ. ”

വയറിനൊപ്പം മനസും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!