മിഥുനം: PART 8

മിഥുനം: PART 8

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

അലമാരയുടെ ഏറ്റവും താഴെ തട്ടിൽ ഗിഫ്റ്റ് വെച്ചു എഴുന്നേറ്റ് അലമാര ചേർത്തടക്കുമ്പോഴാണ് പിന്നിൽ നിന്നും രണ്ട് ബലിഷ്ഠമായ കയ്യുകൾ ദേവുവിനെ പിന്നിൽ നിന്നും കടന്നു പിടിച്ചതും. നിലവിളിക്കാൻ പോലും ആകാതെ ഒരു നിമിഷത്തെ ഞെട്ടലിൽ ദേവു അശക്തയായിപ്പോയി..

ആ കൈകൾ അവളെ എടുത്തുയർത്തി വട്ടം കറക്കി..

” എന്നെ വിട്. ” ദേവു അലറിയതും ആ കൈകൾ അയഞ്ഞു. നിലത്തു വീണ ദേവു എഴുന്നേറ്റപ്പോൾ കാണുന്നത് തുറിച്ച കണ്ണുകളുമായി തന്നെ നോക്കി തലയിൽകൈവെച്ചു നിൽക്കുന്ന ഒരു യുവാവിനെ ആണ്.

” ഐ ആം സോ സോറി . ആളറിയാതെ ഞാൻ. ”

ദേവു അവനെ ആകമാനം ഒന്ന് നോക്കി. കണ്ടാൽ ഒരു ഇരുപത് വയസോളം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. കുറ്റിത്താടി.. ബ്രൗൺ കളറിലെ കണ്ണുകൾ. നേർത്ത പുരികം അലസമായ മുഖഭാവം..

അപ്പോഴേക്കും ദേവുവിന്റെ നിലവിളി കേട്ട് രാധിക മുകളിലേക്ക് വന്നു. നിലത്തു വീണു കിടക്കുന്ന ദേവുവിനെ അവർ പിടിച്ചെഴുന്നേല്പിച്ചു.

” എന്താ എന്തുപറ്റി “?
സംഭവിച്ചത് കേട്ടതും അവർ പൊട്ടിച്ചിരിച്ചു.
” നീയെന്തിനാടാ അജൂ ദേവൂനെ എടുത്തുപൊക്കിയത്? ”

” അത് ഞാൻ മാളുവാണെന്നു വിചാരിച്ചിട്ടാ. രണ്ട് മാസം കൂടി കാണുന്നതല്ലേ അപ്പൊ ഒന്ന് ഞെട്ടിക്കാമെന്നു വിചാരിച്ചു. പക്ഷെ ഞെട്ടിയത് ഞാനും. ”

ഒന്നും മനസിലാകാതെ നിന്ന ദേവുവിനോട് രാധിക പറഞ്ഞു.
” മോളേ ഇത് അർജുൻ. ഞങ്ങളുടെ അജു. എന്റെ ഏട്ടന്റെ മോനാ. ”

“മോനേ ഇത് ദേവിക. ദേവു. ഉണ്ണിയെ നോക്കാൻ വന്ന കുട്ടിയാ . ”
അവൾ അവനെ നോക്കി പുഞ്ചിരിച്ചു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

“എന്നാലും നീയെന്താ അജൂ പറയാതെ ഒരു വിസിറ്റ്? ”
ഹാളിൽ ഇരിക്കുമ്പോൾ രാധിക ചോദിച്ചു.

” അപ്പച്ചീ ട്രിപ്പും കഴിഞ്ഞ് തിരിച്ചുള്ള ഫ്ലൈറ്റിൽ ഇരിക്കുമ്പോഴാ ഉണ്ണിയേട്ടന്റെ മെസേജ്. മാളുവിന്റെ പിറന്നാൾ മറന്നൊന്നും ചോദിച്ചു. പിന്നെ നേരെ ഇങ്ങോട്ട് പോന്നു. ”

” നീയപ്പോൾ വീട്ടിൽ പോയില്ലേ? ”

” ഇല്ല അപ്പച്ചീ. അമ്മയോട് പറഞ്ഞിട്ടുണ്ട്. ഐ ആം സോ hungry. എന്തേലും ഒന്ന് എടുത്ത് വെക്ക് ”

” നീ കുളിച്ചിട്ട് വാ മോനേ. അപ്പോഴേക്കും എടുത്തു വെക്കാം. ”

അജു ഓടി പടികൾ കയറി മുകളിലേക്ക് പോയി.

💃💃💃💃💃💃💃💃💃💃💃💃💃💃💃

” കറികൾക്കൊക്കെ ഒരു പ്രേത്യേക ടേസ്റ്റ് ആണല്ലോ അപ്പച്ചീ. ”

“ദേവു ഉണ്ടാക്കിയതാ മോനേ. ”

” സൂപ്പർ ആയിട്ടുണ്ട് ചേച്ചീ. ”
ദേവു പുഞ്ചിരിച്ചു.
അവൻ കഴിച്ചു തീരുന്നതിനു അനുസരിച്ച് അവൾ അവനു വിളമ്പി കൊടുത്തു
“ചേച്ചി ആള് കൊള്ളാല്ലോ. ഞാൻ ചോദിക്കാൻ വിചാരിക്കുമ്പോഴേ വിളമ്പി തരുന്നല്ലോ. ”

.വയറിനൊപ്പം മനസും നിറഞ്ഞു അവൻ എഴുന്നേറ്റു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

മിഥുന്റെ കാലിൽ മരുന്ന് തേച്ചു തിരുമ്മിക്കൊണ്ടിരിക്കുമ്പോഴാണ് അജു അങ്ങോട്ട് ചെന്നത്. ദേവു അവനെ കണ്ടൊന്നു പുഞ്ചിരിച്ചു. തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചവൻ മിഥുന്റെ അടുത്ത് ചെന്നിരുന്നു.

” ഉണ്ണിയേട്ടൻ നല്ല ഗ്ലാമർ ആയല്ലോ.. ഞാൻ ഇവിടുന്നു പോകുമ്പോൾ ഉള്ള കോലം അല്ലല്ലോ ഇപ്പോൾ. അങ്ങ് ചുന്ദരൻ ആയി. ”

” ഒഞ്ഞു പോയെടാ സുഖിപ്പിക്കാതെ. അല്ല നിന്റെ മദാമ്മ കൊച്ചിന് സുഖമാണോ? ”

“ശോ ഒന്ന് പതുക്കെ പറ. അപ്പച്ചി കേൾക്കും “അവൻ മിഥുന്റെ വാ പൊത്തിപിടിച്ചു.
ആ കൈ തട്ടി മാറ്റി അവൻ പറഞ്ഞു.

” അയ്യടാ നിനക്ക് ഓരോന്ന് ഒപ്പിക്കാം.. ഞാൻ പറയുന്നതാണ് കുഴപ്പം. കൂടുതൽ കളിച്ചാലേ ഞാൻ എന്റെ അമ്മായിയോട് അതായത് നിന്റെ അമ്മയോട് പറഞ്ഞു കൊടുക്കും ഓരോ വർഷവുമുള്ള മോന്റെ ടൂറിന്റെ റീസൺ. ”

“എന്റെ പോന്നു ബ്രോ ചതിക്കല്ലേ. അമ്മ അറിഞ്ഞാൽ എന്നെ വെട്ടി നുറുക്കി അച്ചാറിടും “അജു കളിയായി തൊഴുതു കൊണ്ടിരുന്നു.

രണ്ടാളുടെയും കളി കണ്ടു ദേവുവിനും ചിരി വരുന്നുണ്ടായിരുന്നു..

” അല്ല ഉണ്ണിയേട്ടാ മാളുവിന്റെ ബർത്ഡേയ് പാർട്ടിയുടെ കാര്യം എന്തായി ? ”

“എല്ലാം സർപ്രൈസ് ആണ്. നീയായിട്ട് ചെന്നു വിളിച്ചു കൂവാതിരുന്നാൽ മതി . ചക്കരയും അടയും അല്ലേ “.

“നിങ്ങൾക്ക് അസൂയ ആണ് മനുഷ്യാ. ”

മിഥുനെ കുളിപ്പിക്കാനും ഡ്രസ്സ്‌ ചെയ്യിക്കാനുമെല്ലാം അജു ദേവുവിനെ സഹായിച്ചു.
💃💃💃💃💃💃💃💃💃💃💃💃💃💃💃

മിഥുന് ഭക്ഷണം വാരിക്കൊടുക്കുന്ന ദേവുവിനെ അജു കണ്ണുചിമ്മാതെ നോക്കി നിന്നു.
“എന്താടാ നോക്കുന്നെ? “രാധിക ചോദിച്ചു.

” ദേവുചേച്ചി എന്ത് ഭംഗിയായിട്ടാ ഏട്ടന്റെ കാര്യങ്ങളൊക്കെ നോക്കുന്നതല്ലേ? ”

” അതൊരു പാവം കൊച്ചാടാ. ഉണ്ണി എപ്പോഴും അതിനോട് ദേഷ്യപ്പെടും. എന്നാലും അത് മറുത്തൊന്നും പറയാതെ അവന്റെ കാര്യങ്ങളൊക്കെ വൃത്തിയായി തന്നെ ചെയ്ത്കൊടുക്കും. അവൻ അതിനോട് എപ്പോഴും ദേഷ്യത്തിലാ. നമ്മളോടുള്ള ദേഷ്യമൊക്കെ ഒരു പരിധി വരെ കുറഞ്ഞു. ”

രാധിക പറഞ്ഞു.

“അവർ നല്ല ചേർച്ചയാണല്ലേ അപ്പച്ചീ? “അവൻ അവളുടെ തോളിലേക്ക് കിടന്നുകൊണ്ട് ചോദിച്ചു.

” ഞാനും അതൊക്കെ ഓർക്കാറുണ്ട് മോനേ.. പക്ഷെ അവൻ സമ്മതിക്കില്ല. മാത്രവുമല്ല അവനിപ്പോ പഴയ ഉണ്ണിയല്ല. എഴുന്നേറ്റ് നടക്കുമോ എന്നുപോലും ഉറപ്പില്ലാത്ത ഒരു രോഗിയാണ്.. അങ്ങനെ ഒരാളെ അവളുടെ തലയിൽ കെട്ടിവെക്കാൻ നോക്കുകയാണ് എന്ന് തോന്നിയാലോ ”

“ദേവുചേച്ചിക്ക് അങ്ങനെ ഒന്നും തോന്നില്ല അപ്പച്ചീ. എന്തായാലും വരട്ടെ നമുക്ക് നോക്കാം. ”
അവൻ പതിയെ കണ്ണുകളടച്ചു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

കണ്ണ് തുറക്കുമ്പോൾ അജു ഹാളിലെ സോഫയിൽ കിടക്കുകയാണ്.. മിഥുന്റെ റൂമിലേക്ക് എത്തി നോക്കിയപ്പോൾ അവൻ ഉറക്കത്തിൽ ആണെന്ന് കണ്ടു ശല്യപ്പെടുത്താതെ അജു മുറ്റത്തേക്കിറങ്ങി.
അവിടെ ഗാർഡനിലെ പൂവുകളുടെ ഭംഗി നോക്കി ആസ്വദിക്കുകയാണ് ദേവു.
പിന്നിൽ കാലനക്കം കേട്ട് അവൾ തിരിഞ്ഞു നോക്കി . അജുവിനെ കണ്ടതും അവൾ ചോദിച്ചു

“ഉറങ്ങിയെഴുന്നേറ്റോ? ചായ എടുക്കട്ടെ? ”

“ഇപ്പോ വേണ്ട ചേച്ചീ. ഉണ്ണിയേട്ടന്റെ ഒപ്പം മതി. ”

“ശെരി . ”

“ചേച്ചീടെ വീട് എവിടെയാ? ”

” മുട്ടം ”

“സുധീ മുട്ടത്തെ അറിയുമോ? ”

“എന്താ? “ദേവു കണ്ണുമിഴിച്ചു.

“അത് ഒരു എഴുത്തുകാരനാ. ഫേസ്ബുക്കിൽ ഒക്കെ ഫേമസ് ആണ്. ”

“ഓഹ് . കഥകളൊക്കെ വായിച്ചിട്ടുണ്ട്. ആളെ കണ്ടിട്ടില്ല. ”

“ഹും ഞാനും. ആ മാരീചനെ ഒന്ന് കാണാനാ ഏറ്റവും ആഗ്രഹം ”

“അജു ഇതൊക്കെ വായിക്കാറുണ്ടോ? “ദേവു അത്ഭുതം കൂറി.

“പിന്നല്ലാതെ . ഞാൻ ഈ വർണത്തിന്റെ ഒക്കെ ഡൈഹാർഡ്‌ ഫാനാ “.

പിന്നെയും കുറേ സമയം സംസാരിച്ചിരുന്നു അവർ അകത്തേക്ക് കയറി . മിഥുനോടൊപ്പം തന്നെ അജുവിനും ചായ കൊടുത്തു. പ്ലേറ്റിൽ ഇലയട കണ്ടതും അജു പെരുത്ത് ഹാപ്പി.
അവന്റെ നോട്ടം കണ്ടതും ദേവു പറഞ്ഞു

“നോക്കണ്ട രാധികാമ്മ പറഞ്ഞു അജുവിന്‌ ഇലയട വല്യ ഇഷ്ടമാണെന്ന്. അതുകൊണ്ട് ഉണ്ടാക്കിയതാ. ”

അവൻ അത് മുഴുവൻ കഴിച്ചു തീർത്തു. അപ്പോഴേക്കും മാളു കോളേജിൽ നിന്നു വന്നു.
പിന്നെ ഒരു മേളമായിരുന്നു. അജുവും മാളുവും മിഥുനും കൂടി ഒരുമിച്ചിരുന്നു പാട്ടും കളിയും ഒക്കെയായി. മാളു വന്നു ദേവുവിനെയും കൂടെ കൂട്ടി . അജുവും ദേവുവും നല്ല കൂട്ടായി മാറാൻ ആ നിമിഷങ്ങൾ തന്നെ മതിയായിരുന്നു . പാട്ടുകൾ പാടിക്കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിലാണ് മാളുവിനോട് കവിത ചൊല്ലാൻ പറഞ്ഞു അജു ബഹളം വെച്ചത് .
മാളു കവിത ചൊല്ലുന്നത് കേൾക്കാൻ തന്നെ ഒരു പ്രേത്യേക രസമായിരുന്നു. അജുവിന്‌ വേണ്ടി അവൾ പാടിത്തുടങ്ങി.

“രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന് പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില് നിന്നു
നിലതെറ്റി വീണ രണ്ടിലകള് നമ്മള്

( രേണുക – മുരുകൻ കാട്ടാക്കട )

വരികളുടെ ആഴത്തിലും മാളുവിന്റെ സ്വര മാധുരിയിലും മയങ്ങി ദേവു കണ്ണടച്ച് ഇരുന്നു. അജു തന്റെ തുടയിൽ താളം കൊട്ടിക്കൊണ്ടിരുന്നു.

“പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്ഘ ശിലപോലെ നീ,
വറ്റി വറുതിയായ് ജീര്ണ്ണമായ് മ്യതമായിഞാന്

ആ വരികൾ കേട്ടതും മിഥുന്റെ കണ്ണിൽ നിന്നും ഒരു തുള്ളി നീര് ഒഴുകി കവിളിനെ ചുംബിച്ചു. ആകാശത്തേക്ക് കണ്ണുകൾ പായിച്ചപ്പോൾ തന്നെ നോക്കി കണ്ണുചിമ്മുന്ന ഒരു താരകത്തിൽ അവന്റെ ശ്രെദ്ധ പതിഞ്ഞു. അവന്റെ മനസിലേക്കൊരു നുണക്കുഴി പെണ്ണിന്റെ ചിത്രം തെളിഞ്ഞു.

അജു കയ്യടിക്കുന്ന ശബ്ദം കേട്ടാണ് മിഥുൻ ചിന്തകളിൽ നിന്നുണർന്നത്. പെട്ടന്ന് തന്നെ അവൻ മുഖഭാവം മാറ്റി മുഖത്തു ചിരി വിരിയിച്ചു മാളുവിനെ അഭിനന്ദിച്ചു. മിഥുന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ ഓരോന്നും ദേവുവിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ സൃഷ്ടിച്ചു.

എല്ലാവരും ഉറങ്ങാനായി പോയതും ദേവു മിഥുനെ മുറിയിലേക്ക് കൊണ്ടുപോയി. കിടത്താനായി അവനെ എഴുന്നേൽപ്പിച്ചപ്പോൾ അവന്റെ കുറ്റിത്താടി കവിളിൽ ഉരസിയതും ദേവു ഒന്ന് പിടഞ്ഞു. അവനെ കിടത്തി പുതപ്പിച്ചതിനു ശേഷം അവൾ മുറിവിട്ടുപോയി.

ദേവു തന്റെ നെഞ്ചോട് ചേർന്ന് നിന്നപ്പോൾ ഒരു സുഗന്ധം വന്നു തന്നെ പൊതിയുന്നത്പോലെ മിഥുന് നോക്കി. ആ ഗന്ധം താൻ ഇതിനുമുൻപ് അറിഞ്ഞിട്ടുണ്ട്. പക്ഷെ എവിടെനിന്നെന്നു അവനു ഓർമ കിട്ടിയില്ല. പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു. അതേസമയം ഒരു ചുമരിനപ്പുറം തന്റെ കവിളിൽ തലോടി ദേവു പതിയെ പുഞ്ചിരിക്കുകയായിരുന്നു.
കടുവ. അവൾ പതിയെ പറഞ്ഞു . ശേഷം തന്റെ തലയിണയെ കെട്ടിപിടിച്ചു കണ്ണുകളടച്ചു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

രാവിലെ മാളു കണ്ണുതുറന്നതും വേഗത്തിൽ കുളിച്ചു റെഡിയായി താഴേക്ക് വന്നു. എല്ലാവരും ഇപ്പോൾ വിഷസ് പറയുമെന്നോർത്തു അവളാകെ സന്തോഷത്തിൽ ആയിരുന്നു. ആദ്യമേ മിഥുന്റെ മുറിയിലേക്കാണവൾ ചെന്നത്. അവൻ പത്രം വായനയിൽ ആയിരുന്നു.മാളുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ വീണ്ടും പത്രത്തിലേക്ക് മുഖം പൂഴ്ത്തി. കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാത്തത്കൊണ്ട് അവൾ ചാടിത്തുള്ളി അടുക്കളയിലേക്ക് പോയി . അവളുടെ പോക്ക് കണ്ടതും അവൻ ഊറിച്ചിരിച്ചു.

അവിടെ ചെന്നപ്പോൾ ദേവു ദോശ ചുടുന്നുണ്ട്. രാധിക പച്ചക്കറികൾ അരിയുന്നു. സ്ലാബിൽ കയറിയിരുന്നു ദേവുവിനോട് ഓരോന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ചായ കുടിക്കുകയാണ് അജു.

“അച്ഛൻ എവിടെ അമ്മേ? “മാളു കുശലം ചോദിച്ചുകൊണ്ട് അങ്ങോട്ട് ചെന്നു.

“അച്ഛൻ രാവിലേ ഓഫീസിൽ പോയി. ഇന്നെന്തോ മീറ്റിംഗ് ഉണ്ട് . “മറുപടി കൊടുത്തിട്ടവർ തന്റെ ജോലിയിലേക്ക് തിരിഞ്ഞു.

“ഹാ നീ പതിവില്ലാതെ രാവിലെ കുളിച്ചോ? കാക്ക മലർന്നു പറക്കും “അജു കളിയാക്കിയതും അവൾ മോന്ത വീർപ്പിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

“ഹും ആർക്കും എന്നെ ഒന്ന് വിഷ് ചെയ്യാൻ കൂടി വയ്യാ. മറന്നുകാണും. രാവിലെ തന്നെ കുളിച്ചൊരുങ്ങി വന്നിട്ടും കളിയാക്കൽ മാത്രം. “മാളു പിറുപിറുത്തു.

കോളേജിൽ പോകാൻ ഇറങ്ങുവോളം അവൾ കാത്തു. ആരും ഒന്നും മിണ്ടാതായപ്പോൾ അവൾ ബാഗുമെടുത്തു പുറത്തേക്ക് പോയി. പോകുന്ന പോക്കിൽ ഒരു ചെടിച്ചട്ടി തട്ടി മറിച്ചു ഇടുകയും ചെയ്തു .
ആ പോക്ക് കണ്ടതും അജുവും ദേവുവും ചിരിച്ചുപോയി.

പിന്നെയവർ അലങ്കാരങ്ങളിലേക്ക് കടന്നു. മിഥുനെ കൊണ്ട് പറ്റുന്നത് പോലെയൊക്കെ അവനും സഹായിച്ചു. കേക്ക് ഉണ്ടാക്കാനായി തലേ ദിവസം റെഡിയാക്കി വെച്ചിരുന്ന സാധനങ്ങൾ എടുത്ത് അവൾ പണി തുടങ്ങി. ഇടക്ക് സഹായിക്കാനെന്ന വ്യാജേന അജുവും കൂടെ കൂടി. മിഥുനും വന്നിരുന്നു അജുവിന്റെ കളികൾ കണ്ടിരുന്നു. ഡെക്കറേഷന് വെച്ചിരുന്ന ക്യാൻഡീസ്‌ എടുത്ത് അജു വായിലിടാൻ തുടങ്ങി. ദേവു അജുവിന്റെ കയ്യിനിട്ടു ഒരടി കൊടുത്തപ്പോഴേക്കും അവൻ ഒരു പിടി വാരിയെടുത്തു ഓടി. തലക്ക് കയ്യും കൊടുത്ത് നിൽക്കുന്ന ദേവുവിനെ കണ്ടതും മിഥുന് ചിരി വന്നു. അവൾ തയ്യാറാക്കിയ ഐസിങ് ക്രീം മിഥുന്റെ കയ്യിൽ ഒരൽപ്പം കൊടുത്തിട്ടു മധുരം നോക്കാൻ പറഞ്ഞു ..

ഒടുവിൽ ഒരു ഡോളിനെയും നടുക്ക് വെച്ച് ഓഷ്യാനിക് ബ്ലൂ കളറിൽ അതിന്റെ ഉടുപ്പ് പോലെ കേക്ക് അലങ്കരിച്ചെടുത്തു ദേവു. എന്നിട്ട് അജുവിനൊപ്പം ഹാൾ അലങ്കരിക്കാൻ തുടങ്ങി. മിഥുൻ തിരക്കിട്ടു ലാപ്ടോപ്പിൽ എന്തൊക്കെയോ പണിയിൽ ആയിരുന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

കോളേജിൽ എത്തിയിട്ടും മാളുവിന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു . കൂട്ടുകാരെല്ലാം വന്നു ആശംസകൾ അർപ്പിച്ചെങ്കിലും മാളുവിന്‌ അതൊന്നും സന്തോഷം നൽകിയില്ല. എല്ലാ പിറന്നാളിനും ഏട്ടൻ രാത്രി പന്ത്രണ്ടു മണിക്ക് തന്നെ എഴുന്നേൽപ്പിച്ചു വിഷും ചെയ്ത് ഗിഫ്റ്റും തരാറാണ്‌ പതിവ്. രാത്രി ഒരു ഡ്രൈവും തട്ടുകടയിലെ ഫുഡും ഐസ്ക്രീമും ഒക്കെ പതിവായിരുന്നു.

ട്രെയിനിങ് നു മസൂറിയിൽ ആയിരുന്നപ്പോൾ പോലും ഏട്ടൻ പന്ത്രണ്ട് മണിക്ക് വിളിച്ചു വിഷ് ചെയ്തിട്ടുണ്ട്. തനിക്കുള്ള ഗിഫ്റ്റ് പോലും അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. എന്തുകൊണ്ടോ മാളുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു.

പെട്ടന്നാണ് ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ അജു. മാളു സന്തോഷത്തോടെ ഫോൺ എടുത്തു. ബർത്ഡേയ് ഓർമ വന്നപ്പോൾ വിളിച്ചതാണെന്ന ഉത്സാഹത്തിൽ അവൾ വിളിച്ചു അജൂ..

” മാളൂ ഞാൻ ഇന്ന് വീട്ടിലേക്ക് പോകുവാണ് കേട്ടോ. അത് പറയാൻ വിളിച്ചതാ . ”

മറുപടിക്ക് കാത്തുനിൽക്കുക പോലും ചെയ്യാതെ അവൻ ഫോൺ കട്ട് ചെയ്തു. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുമാറ്റുക പോലും ചെയ്യാതെ മാളു ഇരുന്നു. ക്ലാസ്സിലൊന്നും ശ്രെദ്ധിക്കാതെയുള്ള അവളുടെ ഇരിപ്പ് കണ്ടു കൂട്ടുകാർ കുറേ ചോദിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. വീട്ടിലേക്ക് പോകുന്ന വഴിയിലും അവൾ ആകെ ശോകമൂകമായിരുന്നു. വീട്ടിൽ ചെന്നു കയറിയതും മുൻവാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടു. വാതിൽ തുറന്നതും അവൾ കണ്ട കാഴ്ച……………

തുടരും………………..

ഇന്നലത്തെ ട്വിസ്റ്റ്‌ വായിച്ചു എല്ലാവരുടെയും കിളി പോയല്ലേ ഇഹ് ഇഹ് 😌😌..ഞാൻ പറഞ്ഞില്ലേ നിങ്ങൾ പേടിക്കുന്ന പോലെയൊന്നും ഇല്ലെന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

Share this story