കൊവിഡ്: ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 234 പേർക്ക്

കൊവിഡ്: ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 234 പേർക്ക്

കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ വർധിച്ചുവരികയാണ്. ഇന്ന് മാത്രം 234 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 69 പേരിൽ 46 പേർക്കും രോഗബാധയേറ്റത് സമ്പർക്കത്തിലൂടെയാണ്. പതിനൊന്ന് പേരുടെ രോഗബാധ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ആലപ്പുഴയിൽ 51 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയേറ്റിരിക്കുന്നത്. 87 പേർക്കാണ് ഇന്ന് മാത്രം ആലപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 51 പേരിൽ 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Read Also തിരുവനന്തപുരത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗം https://metrojournalonline.com/covid-19/2020/07/11/coronavirus-thiruvanthapuram.html

54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ടയിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. എറണാകുളത്ത് 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 47 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. കാസർഗോഡ് 18 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഇതിൽ ഏഴ് പേർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് 17 പേരിൽ എട്ട് പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ്. കോട്ടയത്ത് 15 പേരിൽ നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കിയിൽ രോഗം ബാധിച്ച നഴ്‌സിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

ഇന്നലെ സമ്പർക്കത്തിലൂടെ മാത്രം 204 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരത്താണ് ഏറ്റവും കൂടതൽ രോഗം സ്ഥിരീകരിച്ചത്. 129 പേർക്കായിരുന്നു കൊവിഡ് ബാധ. ഇന്ന് ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധ. 87 പേർക്കാണ് ആലപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Share this story